എന്തോന്നടേ…ഇത് ! സാനിയ ഇയ്യപ്പന്റെ പുതിയ ഡാന്‍സ് കണ്ട് അന്തംവിട്ട് ആരാധകര്‍;വീഡിയോ വൈറല്‍…

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയായ സാനിയ ഇയ്യപ്പന്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. താരത്തിന്റെ ഡാന്‍സും ഫോട്ടോഷൂട്ടുമെല്ലാം ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്.

ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍, അതിനു മുമ്പേ മമ്മൂട്ടി നായകനായ ബാല്യകാല സഖി, അപ്പോത്തിക്കരി എന്നീ സിനിമകളില്‍ ബാലതാരമായി സാനിയ എത്തിയിരുന്നു.

മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോ ആയ ഡി ഫോര്‍ ഡാന്‍സ് ആണ് താരത്തിന് സിനിമയിലേക്കുള്ള വഴി തുറന്നത്. പിന്നീട് പ്രേതം 2, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്.

മോഡലിംഗ് രംഗത്തും സാനിയ സജീവമാണ്. ദുല്‍ഖര്‍ സല്‍മാന്റെ ചിത്രമായ ‘സല്യൂട്ടി’ലും നടി അഭിനയിക്കുന്നുണ്ട്.

ഏതായാലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു ഡാന്‍സ് വീഡിയോയാണ്. ‘It’s gonna be a bumpy ride ‘ എന്ന അടിക്കുറിപ്പോടെയാണ് സാനിയ സെക്കന്‍ഡുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഏതായാലും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനകം നിരവധിപേരാണ് കണ്ടത്.

Related posts

Leave a Comment