ന​സ്ലി​ൻ ഗ​ഫൂ​റിന്‍റേത് അഭിനയമല്ല; തുറന്ന് പറഞ്ഞ് സത്യൻ അന്തിക്കാട്


മ​ക​ൾ എ​ന്ന സി​നി​മ​യി​ൽ ന​സ്ലി​ൻ ഗ​ഫൂ​റി​നു വേ​ണ്ടി ഉ​ണ്ടാ​ക്കി​യ ക​ഥാ​പാ​ത്ര​മാ​ണ് രോ​ഹി​ത്. ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ മു​ത​ൽ ഞാ​ൻ ന​സ്ലി​നെ ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്.

ഞാ​ൻ മാ​ത്ര​മ​ല്ല ഇ​ക്ബാ​ലും എ​ന്‍റെ മ​ക്ക​ളു​മൊ​ക്കെ ഇ​വ​നെ ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ട്. അ​വ​ൻ അ​ഭി​ന​യി​ക്കു​ന്ന പ​ല സീ​നി​ലും കാ​മ​റ മു​ന്നി​ലു​ണ്ടെ​ന്ന് തോ​ന്നി​പ്പി​ക്കാ​തെ ബി​ഹേ​വ് ചെ​യ്യു​ന്നു​ണ്ട്.

അ​ത് വ​ലി​യൊ​രു ക്വാ​ളി​റ്റി​യാ​ണ്. ആ​ക്ടിം​ഗ് വേ​റെ ബി​ഹേ​വിം​ഗ് വേ​റെ. അ​വ​ൻ ആ​ക്ട് ചെ​യ്യു​ന്നി​ല്ല. അ​വ​ൻ അ​വ​ന് തോ​ന്നു​ന്ന രീ​തി​യി​ൽ അ​വ​ന്‍റെ ഭാ​ഷ​യി​ൽ ക​മ്യൂണി​ക്കേ​റ്റ് ചെ​യ്യു​ക​യാ​ണ്.

അ​ത്ത​ര​മൊ​രു ക്യാ​ര​ക്ട​ർ ഈ ​സി​നി​മ​യി​ൽ പ്ര​ധാ​ന​മാ​ണ്. അ​പ​ർ​ണ എ​ന്ന് പ​റ​യു​ന്ന ദേ​വി​ക സ​ഞ്ജ​യ് ചെ​യ്യു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് ഇ​ഷ്ടം തോ​ന്നു​ന്ന ഒ​രു പ​യ്യ​ൻ.

അ​വ​ൻ അ​വ​ന് തോ​ന്നു​ന്ന അ​വ​ന്‍റെ ബു​ദ്ധി​യി​ൽ തോ​ന്നു​ന്ന കു​റേ സൂ​ത്ര​ങ്ങ​ളൊ​ക്കെ​യാ​ണ് പ്ര​യോ​ഗി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് അ​വ​ൻ ഹി​ന്ദി പ​റ​യു​ന്ന​തൊ​ക്കെ.

ഷൂ​ട്ട് ചെ​യ്യു​ന്ന സ​മ​യ​ത്തുത​ന്നെ ഭ​യ​ങ്ക​ര പൊ​ട്ടി​ച്ചി​രി​യു​ണ്ടാ​ക്കി​യ കു​റേ സീ​നു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. താ​ര​ത്തി​ന്‍റെ പ്ര​ക​ട​നം ക​ണ്ട് ജ​യ​റാം പോ​ലും അ​ന്തം​വി​ട്ട് നോ​ക്കി നി​ന്നി​ട്ടു​ണ്ട്. -സ​ത്യ​ൻ അ​ന്തി​ക്കാ​ട്

Related posts

Leave a Comment