140 എംഎൽഎമാരെയും വരയിലാക്കി;  ഏ​ഷ്യാ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ്‌​സി​ല്‍ ഇ​ടം പി​ടി​ച്ച് പ​ത്തു​വ​യ​സു​കാ​ര​ന്‍ തൃ​ദേ​വ്

കൊ​ച്ചി: കേ​ര​ള​ത്തി​ലെ 140 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും എം​എ​ല്‍​എ​മാ​രു​ടെ രേ​ഖാ​ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ച് ഏ​ഷ്യാ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ്‌​സി​ല്‍ ഇ​ടം പി​ടി​ച്ച് പ​ത്തു​വ​യ​സു​കാ​ര​ന്‍ തൃ​ദേ​വ് വ​ള്ളി​യാ​ത്ത്.

വ്യ​വ​സാ​യ​മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ ചി​ത്ര​മാ​ണ് ആ​ദ്യം വ​ര​ച്ച​ത്. പേ​ന​യും പെ​ന്‍​സി​ലും ഉ​പ​യോ​ഗി​ച്ച് എ ​ഫോ​ര്‍ സൈ​സ് പേ​പ്പ​റി​ല്‍ പ​ര​മാ​വ​ധി ഒ​മ്പ​തു​മി​നി​റ്റ് സ​മ​യ​മെ​ടു​ത്താ​ണ് ഏ​വ​രെയും വ​ര​ച്ച​തെ​ന്ന് തൃ​ദേ​വ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. പ​ത്തു​ദി​വ​സം കൊ​ണ്ട് എ​ല്ലാ എം​എ​ല്‍​എ​മാ​രെ​യും വ​ര​ച്ചു.

2021-ല്‍ ​പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ലെ എ​ല്ലാ മ​ന്ത്രി​മാ​രെ​യും സ്പീ​ക്ക​റെയും ഡ​പ്യൂ​ട്ടി സ്പീ​ക്ക​റെ​യും വ​ര​ച്ച​തി​ന് ഇ​ന്ത്യാ​ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ്‌​സി​ലും ഇ​ടം നേ​ടി​യി​രു​ന്നു.

ചി​ത്ര​ക​ല ശാ​സ്ത്രീ​യ​മാ​യി അ​ഭ്യ​സി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ചെ​റി​യ വ​യ​സു​മു​ത​ല്‍ത​ന്നെ ചി​ത്ര​ങ്ങ​ള്‍ വ​ര​യ്ക്കു​മാ​യി​രു​ന്നു. കു​ന്ന​ത്തു​നാ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​ലെ സ​ര്‍​വേ​യ​ര്‍ വി.​എ​സ്. ബി​ജു​വി​ന്‍റെയും ബി​ല്‍​ഡിം​ഗ് ഡി​സൈ​ന​ര്‍ നീ​തു​വി​ന്‍റെയും മ​ക​നാ​ണ് തൃ​ദേ​വ്.

മാ​താ​പി​താ​ക്ക​ളും ചി​ത്ര​വ​ര​യി​ല്‍ പ്രാ​ഗ​ത്ഭ്യ​മു​ള്ള​വ​രാ​ണ്. മൂ​വാ​റ്റു​പു​ഴ റാ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ നാ​ലാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ തൃ​ദേ​വ് സ്‌​കൂ​ള്‍ ത​ല മ​ത്സ​ര​ങ്ങ​ളി​ലും സ​മ്മാ​നാ​ര്‍​ഹ​നാ​യി​ട്ടു​ണ്ട്. അ​ങ്ക​ണ​വാ​ടി വി​ദ്യാ​ര്‍​ഥി തൃ​വേ​ദ് ആ​ണ് സ​ഹോ​ദ​ര​ൻ.

Related posts

Leave a Comment