മദ്യലഹരിയിൽ തർക്കം; അച്ഛൻ മകന്‍റെ നെഞ്ചിൽ കത്തികുത്തിയിറക്കി; 42 കാരൻ മകന് ദാരുണാന്ത്യം

തൃ​പ്പൂ​ണി​ത്തു​റ: മ​ദ്യ​ല​ഹ​രി​യി​ൽ ഉ​ണ്ടാ​യ വ​ഴ​ക്കി​നി​ട​യി​ൽ പിതാവിന്‍റെ കു​ത്തേ​റ്റ് മ​ക​ൻ മ​രി​ച്ചു. ഉ​ദ​യം​പേ​രൂ​ർ വ​ലി​യ​കു​ളം മു​ച്ചീ​ർ​ക്കാ​വി​ന് സ​മീ​പം ഞാ​റ്റി​യേ​ൽ വീ​ട്ടി​ൽ സ​ന്തോ​ഷ് (42) ആ​ണ് പി​താ​വ് മ​ണി (70 )യു​ടെ കു​ത്തേ​റ്റ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​ണ് സം​ഭ​വം. തെ​ങ്ങു ക​യ​റ്റ​ത്തൊ​ഴി​ലാ​ളി​യാ​ണ് മ​ണി. മ​ദ്യ​പി​ച്ച് ഇ​രു​വ​രും വ​ഴ​ക്കി​ടു​ന്ന​ത് പ​തി​വാ​യ​തി​നാ​ൽ സ​മീ​പ​വാ​സി​ക​ൾ ഇ​ട​പെ​ട്ടി​രു​ന്നി​ല്ല.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യും അ​മി​ത​മാ​യി മ​ദ്യ​പി​ച്ചു വ​ന്ന സ​ന്തോ​ഷ് മ​ണി​യു​മാ​യി വ​ഴ​ക്കി​ട്ടി​രു​ന്നു. വാ​ക്കേ​റ്റ​ത്തി​നി​ടെ പി​താ​വ് മ​ക​നെ ക​ത്തി​ക്ക് കു​ത്തു​ക​യാ​യി​രു​ന്നു. നെ​ഞ്ചി​ൽ കു​ത്തേ​റ്റ സ​ന്തോ​ഷ് ത​ൽ​ക്ഷ​ണം മ​രി​ച്ചു.

മ​ണി ത​ന്നെ​യാ​ണ് മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ വി​വ​രം അ​യ​ൽ​വാ​സി​ക​ളെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ ഹാ​ജ​രാ​യി. പ്ര​തി​യെ ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ​ന്തോ​ഷും മ​ണി​യും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്.

സ​ന്തോ​ഷി​ന്‍റെ അ​മ്മ നേ​ര​ത്തെ മ​രി​ച്ച​താ​ണ്.സ​ഹോ​ദ​ര​ൻ ര​തീ​ഷ് ഇ​വ​രു​ടെ അ​മി​ത മ​ദ്യ​പാ​ന​വും വ​ഴ​ക്കും മൂ​ലം ബ​ന്ധു​വീ​ട്ടി​ലാ​ണ് താ​മ​സം.

കൊ​ല്ല​പ്പെ​ട്ട സ​ന്തോ​ഷ് പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യും അ​വി​വാ​ഹി​ത​നു​മാ​ണ്. ഉ​ദ​യം പേ​രൂ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Related posts

Leave a Comment