ബ​സു​ട​മ​ ഉല്ലസിന്‍റെ മ​ര​ണം ; പ്രാ​ഥ​മി​ക പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ല്‍ പുറത്ത് വരുന്ന സൂചന ഇങ്ങനെ


അ​ഞ്ച​ല്‍ : ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ബ​സു​ട​മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പു​റ​ത്ത്.

സ്വ​കാ​ര്യ ബ​സു​ട​മ​യും അ​ഞ്ച​ല്‍ അ​ഗ​സ്ത്യ​കോ​ട് സ്വ​ദേ​ശി​യു​മാ​യ ഉ​ല്ലാ​സി​ന്‍റെ മ​ര​ണ കാ​ര​ണം തീ​പ്പൊ​ള്ള​ലേ​റ്റ​താ​ണ​ന്നാ​ണ് പ്രാ​ഥ​മി​ക പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ല്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

പി​ടി​വ​ലി​യോ, മ​റ്റെ​ന്ത​ങ്കി​ലും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളോ ന​ട​ന്ന​താ​യി പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ർ​ട്ട റി​പ്പോ​ർ​ട്ടി​ലി​ല്ല എ​ന്നാ​ണ് അ​ഞ്ച​ൽ പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.

വ്യാ​ഴാ​ഴ്ച്ച പു​ല​ർ​ച്ചെ 1.30 ഓ​ടെ ബൈ​പ്പാ​സ് ഭാ​ഗ​ത്ത് തീ ​പ​ട​രു​ന്ന ദൃ​ശ്യം സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ നി​ന്നും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

ബു​ധ​നാ​ഴ്ച രാ​ത്രി 8.30 ന് ​അ​ഞ്ച​ൽ ച​ന്ത​മു​ക്കി​ലെ ഒ​രു പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്നും ഇ​ല്ലാ​സ് കു​പ്പി​യി​ൽ പെ​ട്രോ​ൾ വാ​ങ്ങി കൊ​ണ്ട് പോ​കു​ന്ന സി​സി ടി ​വി ദൃ​ശ്യ​വും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു​ണ്ട്.

ഉ​ല്ലാ​സി​ന്‍റെ ഫോ​ൺ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നും ടെ​ലി​ഫോ​ൺ ട​വ​റും സം​ഭ​വ​സ്ഥ​ലം ത​ന്നെ​യാ​ണ് കാ​ണി​ക്കു​ന്ന​ത്. ഇ​തി​ല്‍ നി​ന്നെ​ല്ലാം ഉ​ല്ലാ​സ് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​കാം എ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

എ​ന്നാ​ല്‍ ഉ​ല്ലാ​സ് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ഇ​ട​യി​ല്ല എ​ന്ന ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും മൊ​ഴി​യു​ടെ​യും ആ​രോ​പ​ണ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് പ്രൈ​വ​റ്റ് ബ​സ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം എ​ല്ലാ​രീ​തി​യി​ലും ന​ട​ത്തു​മെ​ന്നും അ​ഞ്ച​ൽ പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment