അന്ന് കേരളത്തിന്റെ സൈന്യം, ഇന്നോ? ട്രോളിംഗ് നിരോധനംമൂലം കടലിന്റെ മക്കള്‍ പട്ടിണിയില്‍; സഹായവുമായി ഓടിയെത്തി സന്തോഷ് പണ്ഡിറ്റ്

പ്രളയസമയത്ത് കേരളത്തെ രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ ട്രോളിംഗ് നിരോധനം മൂലം ഇന്ന് പട്ടിണിയിലാണ്. ഒപ്പം രൂക്ഷമായ കടല്‍ ക്ഷോഭവും. ദുരിതം അനുഭവിക്കുന്ന കടലിന്റെ മക്കള്‍ക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ് ഓടിയെത്തി.

പുതിയ സിനിമയുടെ എഡിറ്റിംഗ് ജോലികള്‍ മാറ്റിവച്ചാണ് കോഴിക്കോട്ടു നിന്ന് കായംകുളത്തേക്ക് എത്തിയത്. ദുരിതം അനുഭവിക്കുന്ന കായംകുളം, ഓച്ചിറ മേഖലയിലെ കുടുംബങ്ങളില്‍ ആവശ്യ സാധനങ്ങള്‍ വിതരണം ചെയ്തു.

ബോട്ടില്‍ സഞ്ചരിച്ചാണ് നിരവധി കുടുംബങ്ങളില്‍ എത്തിയത്. ഈ പ്രദേശത്ത് ഒരു പീടിക നടത്തുന്ന രോഗിയായ സഹോദരന് തന്നാല്‍ കഴിയുന്ന സഹായവും അദേഹം നല്‍കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

Related posts