ഹൃദയം നിലച്ചു, ഒപ്പം ചുവടുകളും… ബോളിവുഡിനെ നൃത്തം ചെയ്യിച്ച സ​രോ​ജ് ഖാ​ൻ വിടവാങ്ങി; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്


മും​ബൈ: പ്ര​മു​ഖ ബോ​ളി​വു​ഡ് നൃ​ത്ത​സം​വി​ധാ​യി​ക സ​രോ​ജ് ഖാ​ൻ (71) അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യാ​യി​രു​ന്നു അ​ന്ത്യം.

ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് ജൂ​ണ്‍ 20 ന് ​സ​രോ​ജ് ഖാ​നെ ഗു​രു നാ​നാ​ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു.

ആ​രോ​ഗ്യ​നി​ല​യി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​കു​ക​യും ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് മ​ട​ങ്ങാ​ൻ ത​യാ​റെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഹൃ​ദ​യാ​ഘാ​ത​ത്തി​ൻ​റെ രൂ​പ​ത്തി​ൽ മ​ര​ണം എ​ത്തി​യ​ത്.

നാ​ല് പ​തി​റ്റാ​ണ്ട് കാ​ലം ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ഗാ​ന​ങ്ങ​ൾ​ക്കാ​ണ് സ​രോ​ജ് ഖാ​ൻ നൃ​ത്ത​സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത്. ഹ​വാ ഹ​വാ​യി (മി​സ്റ്റ​ർ ഇ​ന്ത്യ), ഏ​ക് ദോ ​തീ​ൻ (തേ​സാ​ബ്), ധ​ക് ധ​ക് ക​ർ​നേ (ബേ​ട്ടാ), ഐ​ശ്വ​ര്യ റാ​യി ബ​ച്ച​നും മാ​ധു​രി ദീ​ക്ഷി​തും ചു​വ​ടു​ക​ൾ​വെ​ച്ച ’ഡോ​ലാ രേ’(​സി​നി​മ-​ദേ​വ​ദാ​സ്), ക​രീ​ന ക​പൂ​ർ അ​ഭി​ന​യി​ച്ച ’യേ ​ഇ​ഷ്ക് ഹാ​യേ’(​സി​നി​മ-​ജ​ബ് വി ​മെ​റ്റ് ) തു​ട​ങ്ങി​യ പ്ര​ശ്ത​ഗാ​ന​ങ്ങ​ൾ​ക്ക് നൃ​ത്ത​സം​വി​ധാ​നം ചെ​യ്ത് സ​രോ​ജ് ഖാ​ൻ ആ​യി​രു​ന്നു.

ക​ര​ണ്‍ ജോ​ഹ​ർ സം​വി​ധാ​നം ചെ​യ്ത ക​ല​ങ്ക് സി​നി​മ​യി​ലെ ’ത​ബാ ഹോ ​ഗ​യേ’ ആ​ണ് അ​വ​സാ​നം നൃ​ത്ത​സം​വി​ധാ​നം ചെ​യ്ത ഗാ​നം. ബി. ​സോ​ഹ​ൻ ലാ​ലാ​ണ് സ​രോ​ജി​ന്‍റെ ഭ​ർ​ത്താ​വ്. ഹ​മീ​ദ് ഖാ​ൻ, ഹി​ന ഖാ​ൻ, സു​ക​ന്യ ഖാ​ൻ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

Related posts

Leave a Comment