എത്ര തങ്കപ്പെട്ട മനുഷ്യൻ..! തന്നോട് അശ്ലീലം സംസാരിച്ചത് ശശീന്ദ്രനാണെന്ന് തനിക്ക് ഉറപ്പില്ലെന്ന് മാധ്യമ പ്രവർത്തക; ഔദ്യോഗിക വസതിയിൽവെച്ച് മോശമായി പെരുമാറിട്ടില്ലെന്നും പരാതിക്കാരി

തിരുവനന്തപുരം: ഫോൺകെണി കേസിൽ മുൻ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ആരോപണമുന്നയിച്ച മാധ്യമപ്രവർത്തക. ഫോണിൽ തന്നോട് അശ്ലീലം സംസാരിച്ചത് ശശീന്ദ്രനാണെന്ന് തനിക്ക് ഉറപ്പില്ലെന്നും ഔദ്യോഗിക വസതിയിൽവെച്ച് മോശമായി പെരുമാറിട്ടില്ലെന്നും പരാതിക്കാരി തിരുവനന്തപുരം സിജെഎം കോടതിയിൽ മൊഴി നൽകി.

കേസിൽ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി അടുത്ത ശനിയാഴ്ച വിധിപറയും. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ നിലനിന്നിരുന്ന കേസ് തീർപ്പാക്കിയിരുന്നു.

Related posts