സ്കൂൾമുറ്റത്ത് യോഗയ്ക്കായി അണിനിരന്നവി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലേ​ക്ക് കാ​ർ പാ​ഞ്ഞു​ക​യ​റി 11 പേ​ർ​ക്ക് പ​രി​ക്ക്

മൂ​വാ​റ്റു​പു​ഴ: യോ​ഗാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മു​റ്റ​ത്ത് അ​ണി​നി​ര​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലേ​ക്കു കാ​ർ പാ​ഞ്ഞു​ക​യ​റി പ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഒ​രു അ​ധ്യാ​പി​ക​യ്ക്കും പ​രി​ക്ക്. മൂ​വാ​റ്റു​പു​ഴ ക​ടാ​തി വി​വേ​കാ​ന​ന്ദ പ​ബ്ലി​ക്ക് സ്കൂ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം.

പ​രി​ക്കേ​റ്റ അ​ധ്യാ​പി​ക രേ​വ​തി (26), വി​ദ്യാ​ർ​ഥി​ക​ളാ​യ ദേ​വി​ക, കാ​ർ​ത്തി​ക എ​ന്നി​വ​രെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും അ​ർ​ച്ച​ന, അ​മി​ത, ദേ​വി​ക രാ​ജ്, ആ​ർ​ദ്ര, വി​സ്മ​യ, ഗം​ഗ എ​ന്നി​വ​രെ മൂ​വാ​റ്റു​പു​ഴ നി​ർ​മ്മ​ല മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലും അ​ദ്വൈ​ത്, ഹ​രി​ഗോ​വി​ന്ദ് എ​ന്നി​വ​രെ മൂ​വാ​റ്റു​പു​ഴ എം​സി​എ​സ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

കു​ട്ടി​ക​ൾ എ​ല്ലാ​വ​രും ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ്. സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ യോ​ഗ ചെ​യ്യു​ന്ന​തി​നാ​യി അ​ണി​നി​ര​ന്ന കു​ട്ടി​ക​ൾ​ക്കി​ട​യി​ലേ​ക്ക് സ്കൂ​ൾ ജീ​വ​ന​ക്കാ​ര​ന്‍റെ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് പാ​ഞ്ഞ് ക​യ​റു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ കാ​ർ വെ​ട്ടി​ച്ച് മാ​റ്റി ബ്രേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ കാ​ൽ അ​ബ​ദ്ധ​ത്തി​ൽ ആ​ക്സി​ലേ​റ്റ​റി​ൽ ച​വി​ട്ടി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പ​റ​യു​ന്നു. ഉ​ട​ൻ മ​റ്റ് അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പി​ക​യേ​യും ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Related posts