ശ​ശി ത​രൂ​രിന് എതിരേ എ​സ്കെ​എ​സ്എ​സ്എ​ഫ്

കോ​ഴി​ക്കോ​ട്: ഹ​മാ​സിനെ  തീ​വ്ര​വാ​ദി​ക​ളെ​ന്ന് വി​ശേ​ഷി​പ്പി​ച്ചെന്നാരോപിച്ച് ശ​ശി ത​രൂ​രി​നെ​തി​രേ എ​സ്കെ​എ​സ്എ​സ്എ​ഫ് നേ​താ​വ് സ​ത്താ​ര്‍ പ​ന്ത​ല്ലൂ​ര്‍.

ഐ​ക്യ​രാ​ഷ്‌ട്ര സ​ഭ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​ട്ടു​ണ്ടെ​ങ്കി​ലും വാ​ങ്ങി​യ ശ​മ്പ​ള​ത്തി​ന് ഇ​പ്പോ​ഴും ന​ന്ദി കാ​ണി​ക്കു​ന്നു​ണ്ടെ​ന്ന് തി​രി​ച്ച​റി​യാ​ൻ വൈ​കി​പ്പോ​യെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.​

ഗാ​ന്ധി​ജി​യും നെ​ഹ്റുവും മു​ത​ല്‍ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രും പാ​ര്‍​ട്ടി നേ​തൃ​ത്വ​വും ഇ​ക്കാ​ല​മ​ത്ര​യും പ​ല​സ്തീ​ൻ ജ​ന​ത​യുടെ കൂ​ടെ നി​ല്‍​ക്കു​ക​യും ഇ​സ്ര​യേ​ല്‍ ഭീ​ക​ര​ത​യെ ത​ള്ളി​പ്പ​റ​ഞ്ഞ​വ​രു​മാ​ണ്.

ഇ​തി​ല്‍ നി​ന്ന് ഭി​ന്ന​മാ​യി ശ​ശി ത​രൂ​ര്‍ പോ​ലു​ള്ള ഒ​രാ​ളി​ല്‍ നി​ന്നു​ണ്ടാ​യ പ​രാ​മ​ര്‍​ശം അ​ദ്ഭുത​പ്പെ​ടു​ത്തി​യെ​ന്നും സ​ത്താ​ര്‍ പ​ന്ത​ല്ലൂ​ര്‍ ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

Related posts

Leave a Comment