യു​ദ്ധം പ​ല​സ്തീ​നോ​ട​ല്ല; ഹ​മാ​സി​നെ തു​ട​ച്ചു​നീ​ക്കും​വ​രെ വി​ശ്ര​മ​മി​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ യു​എ​ന്നി​ൽ

യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ്: ത​ങ്ങ​ളു​ടെ രാ​ജ്യം യു​ദ്ധം ചെ​യ്യു​ന്ന​ത് പ​ല​സ്തീ​നോ​ട​ല്ലെ​ന്നും ഹ​മാ​സി​നോ​ടാ​ണെ​ന്നും ഇ​സ്ര​യേ​ൽ യു​എ​ന്നി​ൽ.

ഇ​സ്ര​യേ​ലി​ൽ ഹ​മാ​സ് ന​ട​ത്തി​യ കൂ​ട്ട​ക്കൊ​ല​യ്ക്ക് പ​ല​സ്തീ​നു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും യു​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ പ്ര​ത്യേ​ക സെ​ഷ​നി​ൽ ഇ​സ്ര​യേ​ലി​ന്‍റെ സ്ഥി​രം അം​ബാ​സ​ഡ​ർ ഗി​ലാ​ദ് എ​ർ​ദാ​ൻ പ​റ​ഞ്ഞു.

“ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ലെ കൂ​ട്ട​ക്കൊ​ല​യും തു​ട​ർ​ന്നു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളും പ​ല​സ്തീ​നു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല. അ​റ​ബ്-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷ​വു​മാ​യോ പ​ല​സ്തീ​ൻ പ്ര​ശ്ന​വു​മാ​യോ ഇ​തി​ന് ബ​ന്ധ​മി​ല്ല.

ഇ​ത് പ​ല​സ്തീ​നു​മാ​യു​ള്ള യു​ദ്ധ​മ​ല്ല. വം​ശ​ഹ​ത്യ ന​ട​ത്തു​ന്ന ജി​ഹാ​ദി ഹ​മാ​സ് ഭീ​ക​ര​സം​ഘ​ട​ന​യു​മാ​യി മാ​ത്ര​മാ​ണ് ഇ​സ്ര​യേ​ൽ യു​ദ്ധം ചെ​യ്യു​ന്ന​ത്. ആ​ധു​നി​ക നാ​സി​ക​ൾ​ക്കെ​തി​രാ​യ ഇ​സ്ര​യേ​ൽ ജ​നാ​ധി​പ​ത്യ​മാ​ണി​ത്..’ എ​ർ​ദാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഹ​മാ​സി​ന് ഒ​രേ​യൊ​രു ല​ക്ഷ്യ​മേ​യു​ള്ളൂ, അ​ത് എ​ല്ലാ ജൂ​ത​ന്മാ​രെ​യും കൊ​ല​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ്. പ​ല​സ്തീ​ൻ ജ​ന​ത​യെ ഹ​മാ​സ് ശ്ര​ദ്ധി​ക്കു​ന്നി​ല്ല.

സ​മാ​ധാ​ന​മോ ച​ർ​ച്ച​യോ അ​വ​ർ ശ്ര​ദ്ധി​ക്കു​ന്നി​ല്ല. ഇ​സ്ര​യേ​ലി​നെ ഉ​ന്മൂ​ല​നം ചെ​യ്യു​ക, ഭൂ​മി​യി​ലെ എ​ല്ലാ ജൂ​ത​ന്മാ​രെ​യും കൊ​ല​പ്പെ​ടു​ത്തു​ക എ​ന്ന ഒ​രേ​യൊ​രു ല​ക്ഷ്യ​മേ ഹ​മാ​സി​നു​ള്ളൂ​വെ​ന്നും എ​ർ​ദാ​ൻ പ​റ​ഞ്ഞു.

ഹ​മാ​സി​നെ തു​ട​ച്ചു​നീ​ക്കു​ന്ന​തു​വ​രെ ത​ങ്ങ​ൾ വി​ശ്ര​മി​ക്കി​ല്ലെ​ന്നും ത​ങ്ങ​ളു​ടെ ബ​ന്ദി​ക​ളെ നാ​ട്ടി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രി​ക​യും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

“ഇ​സ്രാ​യേ​ലി​ന്‍റെ ദൗ​ത്യം ഭൂ​മി​യി​ൽ നി​ന്ന് ഈ ​തി​ന്മ​യെ ഉ​ന്മൂ​ല​നം ചെ​യ്യു​ക എ​ന്ന​താ​ണ്. ഐ​എ​സ്ഐ​എ​സ് ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഓ​ഫ് ഇ​റാ​ക്ക് ആ​ൻ​ഡ് സി​റി​യ​യും, ഹ​മാ​സ് ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഓ​ഫ് ഗാ​സ​യും ആ​ണ്. അ​തി​നാ​ൽ, ഐ​എ​സി​നോ​ട് ചെ​യ്ത​ത് പോ​ലെ, ഹ​മാ​സും ഇ​നി ഉ​ണ്ടാ​ക​രു​ത്..’ – എ​ർ​ദാ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment