വാ​ട​ക സ്കാ​നി​യ: ആ​ദ്യ നാ​ലു ഷെ​ഡ്യൂ​ളു​ക​ൾ ഉ​ണ്ടാ​ക്കി​യ​തു 96,883 രൂ​പ​യു​ടെ ന​ഷ്ടം; ഒ​​​രു ലി​​​റ്റ​​​ർ ഡീ​​​സ​​​ലി​​നു ര​​​ണ്ടു കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് സ്കാ​​​നി​​​യ ബ​​​സു​​​ക​​​ളു​​​ടെ ഇ​​​ന്ധ​​​ന​​​ക്ഷ​​​മ​​​ത

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ത്തു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന സ്കാ​​​നി​​​യ ബ​​​സു​​​ക​​​ളു​​​ടെ നാ​​​ലു ഷെ​​​ഡ്യൂ​​​ളു​​​ക​​​ളും ന​​​ഷ്ട​​​ത്തി​​​ൽ! ക​​​ഴി​​​ഞ്ഞ ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ച്ച നാ​​​ല് അ​​​ന്ത​​​ർ​​​സം​​​സ്ഥാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ൽ ഒ​​​ന്നു​​​പോ​​​ലും ലാ​​​ഭ​​​ത്തി​​​ല​​​ല്ല. ദി​​​വ​​​സ​​​വും ബം​​​ഗ​​​ളു​​​രു​​​വി​​​ലേ​​​ക്കു മൂ​​​ന്നു സ​​​ർ​​​വീ​​​സു​​​ക​​​ളും മൂ​​​കാം​​​ബി​​​ക​​​യി​​​ലേ​​​ക്ക് ഒ​​​രു സ​​​ർ​​​വീ​​​സു​​​മാ​​​ണു വാ​​​ട​​​ക സ്കാ​​​നി​​​യ ബ​​​സു​​​ക​​​ൾ ഇ​​​പ്പോ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്. ബം​​​ഗ​​​ളു​​​രു​​​വി​​​ലേ​​​ക്കു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യ മൂ​​​ന്നു ബ​​​സു​​​ക​​​ൾ 63,642 രൂ​​​പ ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കി​​​യ​​​പ്പോ​​​ൾ മൂ​​​കാം​​​ബി​​​ക​​​യി​​​ലേ​​​ക്കു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യ ബ​​​സ് 33,241 രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മാ​​​ണ് ആ​​​ദ്യ ഷെ​​​ഡ്യൂ​​​ളി​​​ൽ ഉ​​​ണ്ടാ​​​ക്കി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ ഒ​​​ന്നി​​​ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​നു ബം​​​ഗ​​​ളു​​​രു​​​വി​​​ലേ​​​ക്കു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യ ബ​​​സി​​​ന്‍റെ ക​​​ള​​​ക്ഷ​​​ൻ 87,719 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. 1,575 കി​​​ലോ​​​മീ​​​റ്റ​​​റാ​​​യി​​​രു​​​ന്നു യാ​​​ത്ര. ഇ​​​തി​​​ൽ 36,225 രൂ​​​പ വാ​​​ട​​​ക​​​യാ​​​യി സ്കാ​​​നി​​​യ ക​​​ന്പ​​​നി​​​ക്കു ന​​​ൽ​​​ക​​​ണം. ഒ​​​രു ലി​​​റ്റ​​​ർ ഡീ​​​സ​​​ലി​​നു ര​​​ണ്ടു കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് സ്കാ​​​നി​​​യ ബ​​​സു​​​ക​​​ളു​​​ടെ ഇ​​​ന്ധ​​​ന​​​ക്ഷ​​​മ​​​ത. ഇ​​​തു​​​പ്ര​​​കാ​​​രം 50,400 രൂ​​​പ​​​യു​​​ടെ ഡീ​​​സ​​​ൽ വേ​​​ണ്ടി​​​വ​​​ന്നു. ബം​​​ഗ​​​ളു​​​രു സ​​​ർ​​​വീ​​​സ് അ​​​ഞ്ചു ഡ്യൂ​​​ട്ടി​​​യാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്പോ​​​ൾ ക​​​ണ്ട​​​ക്ട​​​റു​​​ടെ ശ​​​ന്പ​​​ളം 5,000 രൂ​​​പ. ആ​​​കെ ചെ​​​ല​​​വാ​​​കു​​​ന്ന​​​ത് 91,625 രൂ​​​പ. ല​​​ഭി​​​ച്ച ക​​​ള​​​ക്ഷ​​​നാ​​​ക​​​ട്ടെ 87,719 രൂ​​​പ മാ​​​ത്രം. ന​​​ഷ്ടം 3,906 രൂ​​​പ.

ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.15ന് ​​​പു​​​റ​​​പ്പെ​​​ട്ട സ്കാ​​​നി​​​യ ബ​​​സ് 41,792 രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മാ​​​ണു​​​ണ്ടാ​​​ക്കി​​​യ​​​ത്. 51,428 രൂ​​​പ ക​​​ള​​​ക്ഷ​​​ൻ ല​​​ഭി​​​ച്ച​​​പ്പോ​​​ൾ വാ​​​ട​​​ക​​​യാ​​​യി 36,892 രൂ​​​പ​​​യും ഡീ​​​സ​​​ൽ ഇ​​​ന​​​ത്തി​​​ൽ 51,328 രൂ​​​പ​​​യും ക​​​ണ്ട​​​ക്ട​​​റു​​​ടെ ശ​​​ന്പ​​​ള​​​മാ​​​യി 5,000 രൂ​​​പ​​​യും ചെ​​​ല​​​വാ​​​യി.

വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു ബം​​​ഗ​​​ളു​​​രു​​​വി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട സ്കാ​​​നി​​​യും ലാ​​​ഭ​​​ത്തി​​​ലാ​​​യി​​​രു​​​ന്നി​​​ല്ല സ​​​ർ​​​വീ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്. വാ​​​ട​​​ക​​​യി​​​ന​​​ത്തി​​​ൽ 36,225 രൂ​​​പ​​​യും ഡീ​​​സ​​​ൽ ഇ​​​ന​​​ത്തി​​​ൽ 50,400 രൂ​​​പ​​​യും ചെ​​​ല​​​വു വ​​​ന്ന​​​പ്പോ​​​ൾ ല​​​ഭി​​​ച്ച ക​​​ള​​​ക്ഷ​​​നാ​​​ക​​​ട്ടെ 73,681 രൂ​​​പ. ന​​​ഷ്ടം 17,944 രൂ​​​പ.

ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് നാ​​​ലി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​നി​​​ന്നു മൂ​​​കാം​​​ബി​​​ക​​​യി​​​ലേ​​​ക്കു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യ സ്കാ​​​നി​​​യ ബ​​​സ് 33,241 രൂ​​​പ​​​യു​​​ടെ ന​​​ഷ്ടം വ​​​രു​​​ത്തി. വാ​​​ട​​​ക​​​യും ഡീ​​​സ​​​ലും മ​​​റ്റു​​​മാ​​​യി 94,815 രൂ​​​പ ചെ​​​ല​​​വാ​​​യ​​​പ്പോ​​​ൾ ക​​​ള​​​ക്ഷ​​​നാ​​​യി ല​​​ഭി​​​ച്ച​​​ത് 61574 രൂ​​​പ മാ​​​ത്രം.

അ​​​തേ​​​സ​​​മ​​​യം, കെ​​എ​​​സ്ആ​​​ർ​​​ടി​​​സി സ്കാ​​​നി​​​യ ബ​​​സു​​​ക​​​ൾ വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ത്തു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​തി​​​ൽ വ്യാ​​​പ​​​ക എ​​​തി​​​ർ​​​പ്പാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​ള്ള​​​ത്. നി​​​ല​​​വി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യി​​​രു​​​ന്ന സ്കാ​​​നി​​​യ ബ​​​സു​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ച്ചാ​​​ണു വാ​​​ട​​​ക സ്കാ​​​നി​​​യ ബ​​​സു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​തോ​​​ടെ ഈ ​​​റൂ​​​ട്ടും വാ​​​ട​​​ക സ്കാ​​​നി​​​യ ബ​​​സു​​​ക​​​ൾ​​​ക്കാ​​​യി. കെ​​എ​​സ്ആ​​​ർ​​​ടി​​​സി സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​ണു സ്കാ​​​നി​​​യ ബ​​​സു​​​ക​​​ൾ വാ​​​ട​​​ക​​​യ്ക്ക് എ​​​ടു​​​ത്ത​​​തെ​​​ന്നാ​​​ണു ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ആ​​​ക്ഷേ​​​പം. അ​​​തേ​​​സ​​​മ​​​യം, വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വാ​​​ട​​​ക സ്കാ​​​നി​​​യ സ​​​ർ​​​വീ​​​സ് ലാ​​​ഭ​​​ത്തി​​​ലെ​​​ത്തി​​​ക്കാ​​​മെ​​​ന്നാ​​​ണ് കെ​​എ​​​സ്ആ​​​ർ​​​ടി​​​സി മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന്‍റെ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ൽ.

റി​​​ച്ചാ​​​ർ​​​ഡ് ജോ​​​സ​​​ഫ്

Related posts