ഡ്രൈവർ ഉറങ്ങിപ്പോയതെന്ന്..! കൂ​ത്താ​ട്ടു​കു​ള​ത്ത് സ്കൂ​ൾ കു​ട്ടി​ക​ളു​മാ​യി പോ​യ ജീ​പ്പ് മ​തി​ലി​ലി​ടി​ച്ച് മൂ​ന്നു മ​ര​ണം; 13 പേർക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം

school-bus-accidnetകൂ​ത്താ​ട്ടു​കു​ളം: എ​റ​ണാ​കു​ളം കൂ​ത്താ​ട്ടു​കു​ളം പു​തു​വേ​ലി​യി​ൽ സ്കൂ​ൾ കു​ട്ടി​ക​ളു​മാ​യി പോ​യ ജീ​പ്പ് മ​തി​ലി​ലി​ടി​ച്ച് ര​ണ്ടു കു​ട്ടി​ക​ളും ഡ്രൈ​വ​റും മ​രി​ച്ചു. 13 കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. യു​കെ​ജി വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ൻ​മ​രി​യ, ന​യ​ന, ജീ​പ്പ് ഡ്രൈ​വ​ർ ജോ​സ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മേ​രി​ഗി​രി സ്കൂ​ളി​ലെ കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 15 കു​ട്ടി​ക​ളാ​ണ് ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ല​ഞ്ഞി മേ​ഖ​ല​യി​ൽ​നി​ന്ന് വ​ന്ന സ്വ​കാ​ര്യ ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

Related posts