എന്തിനു വനിതാ ദിനങ്ങള്‍ ആഘോഷിക്കണം! സ്ത്രീ സുരക്ഷ ഉറപ്പാക്കാതെ വനിതാദിനങ്ങള്‍ ആഘോഷിക്കുന്നതില്‍ അര്‍ഥമില്ലെന്ന് മഞ്ജുവും ഭാഗ്യലക്ഷ്മിയും

bhagya600സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താതെ വനിതാദിനങ്ങള്‍ ആഘോഷിക്കുന്നതില്‍ അര്‍ഥമില്ലെന്ന് മഞ്ജുവാര്യരും ഭാഗ്യലക്ഷ്മിയും. സ്ത്രീ സുരക്ഷ ഉറപ്പാക്കാത്തിടത്തോളം കാലം ഇത്തരം ആഘോഷങ്ങള്‍ വെറും പ്രഹസനം മാത്രമാണെന്നും ഇവര്‍ പറഞ്ഞു. മാധ്യമം ലിറ്റററി ഫെസ്റ്റിന്റെ ഭാഗമായി നടന്ന സംവാദത്തിലായിരുന്നു ഇരുവരും ഒരേ സ്വരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്.

സമൂഹത്തിന്റെ പൊതു സ്വഭാവമാണ് സിനിമയെ സ്വാധീനിക്കുന്നത്. അതിനാല്‍ സമൂഹത്തില്‍ ഉണ്ടാവുന്ന പ്രവണതകള്‍ സിനിമയെയും ബാധിക്കും. നടിക്കെതിരായ ആക്രമണം ഒറ്റപ്പെട്ട സംഭവമല്ലെന്നും മഞ്ജു പറഞ്ഞു. അവളുടെ നേര്‍ക്കുണ്ടായ ആക്രമണത്തില്‍ സിനിമയെ മാത്രം കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും മഞ്ജുവിനൊപ്പം ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയും ചൂണ്ടിക്കാട്ടി.

Related posts