പണി തീരാത്ത പാർക്ക്..! 6ലക്ഷം തീർക്കാൻ കാട്ടിയ ആവേശം കളിസ്ഥലം നിർമിക്കുന്ന തിൽ കണ്ടില്ല; തെ​ന്നൂ​ര്‍ ജ​വ​ഹ​ര്‍ എ​ല്‍​പി​എ​സി​ലെ കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാൻ ഇടമില്ല

school-parkപാ​ലോ​ട്: പു​തി​യ അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തി​ല്‍ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ പു​തി​യ ക​ളി​ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തു​മെ​ന്നു ക​രു​തി കാ​ത്തി​രു​ന്ന കു​ട്ടി​ക​ള്‍​ക്ക് പ​ഞ്ചാ​യ​ത്ത് ന​ല്‍​കി​യ​ത് ക​ല്ലു​കെ​ട്ടു​മാ​ത്രം.​പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ലെ തെ​ന്നൂ​ര്‍ ജ​വ​ഹ​ര്‍ എ​ല്‍​പി​സ്കൂ​ളി​ലാ​ണ് കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക് നി​ർ​മി​ക്കാ​നെ​ത്തി​യ​വ​ര്‍ ക​ല്ലു​കെ​ട്ടി മ​ണ്ണു​മി​ട്ട് പ​ണി പാ​തി​വ​ഴി​യി​ലാ​ക്കി മ​ട​ങ്ങി​യ​ത്. ത​റ​നി​ര​ത്തി ക​ല്ലു​കെ​ട്ടി​യ​പ്പോ​ഴേ​ക്കും പ​ണം തീ​ര്‍​ന്നു​വെ​ന്ന് പ​റ​ഞ്ഞ് ക​രാ​റു​കാ​ര​ന്‍ പ​ണി നി​റു​ത്തു​ക​യാ​യി​രു​ന്നു.   ആ​റു​ല​ക്ഷം രൂ​പ​യാ​ണ് നി​ർ​മാ​ണ​ത്തി​നാ​യി ചെ​ല​വി​ട്ട​ത്. എ​ന്നാ​ൽ പാ​ർ​ക്കി​ന്‍റെ പ​ണി എ​ങ്ങു​മെ​ത്തി​യി​ല്ല.

ഇ​തോ​ടെ നി​ർ​മാ​ണ​ത്തി​ല്‍ വ്യാ​പ​ക അ​ഴി​മ​തി​യു​ണ്ടെ​ന്നു കാ​ട്ടി യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍ പ​രാ​തി​യു​മാ​യെ​ത്തി. സ്കൂ​ള്‍ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്കി​ന് ആ​റു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്. കി​ണ​റി​നോ​ട് ചേ​ര്‍​ന്ന ഭാ​ഗ​ത്ത് ക​ല്ലു​കെ​ട്ടി മ​ണ്ണി​ട്ട് പാ​ര്‍​ക്ക് നി​ർ​മി​ക്കാ​നാ​യി​രു​ന്നു എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി പ​ണം അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ല്‍ കു​റ​ച്ചു ഭാ​ഗം ക​ല്ലു​കെ​ട്ടി മ​ണ്ണി​ട്ടു ക​ഴി​ഞ്ഞ​പ്പോ​ള്‍ അ​നു​വ​ദി​ച്ചി​രു​ന്ന ആ​റു ല​ക്ഷം രൂ​പ പൂ​ർ​ത്തി​യാ​യി എ​ന്ന് പ​റ​ഞ്ഞ് ക​രാ​റു​കാ​ര​ൻ പ​ണി നി​റു​ത്തു​ക​യാ​യി​രു​ന്നു.

സീ​സോ, ഊ​ഞ്ഞാ​ല്‍ തു​ട​ങ്ങി ആ​ധു​നി​ക ക​ളി​യു​പ​ക​ര​ണ​ങ്ങ​ള്‍ സ്ഥാ​പി​ക്കാ​നാ​ണ് ആ​റ് ല​ക്ഷം അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ല്‍ പ​തി​നാ​യി​രം രൂ​പ​ചെ​ല​വി​ട്ടു വാ​ങ്ങാ​വു​ന്ന ഒ​രു ക​ളി​യു​പ​ക​ര​ണം പോ​ലും ഇ​വി​ടെ സ്ഥാ​പി​ക്കാ​തെ​യാ​ണ് ക​രാ​റു​കാ​ര​ന്‍ പ​ണി​നി​ര്‍​ത്തി പോ​യ​ത്.        മാ​ത്ര​മ​ല്ല കു​ട്ടി​ക​ള്‍ ഓ​ടി​ക്ക​ളി​ച്ചി​രു​ന്ന സ്ഥ​ല​ത്ത് ക​രി​ങ്ക​ല്ലു​ക​ള്‍ അ​ല​ക്ഷ്യ​മാ​യി ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു. ഇ​ത് കൂ​ടു​ത​ല്‍ അ​പ​ക​ട​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് അ​ധ്യാ​പ​ക​ര്‍.

നി​ർ​മാ​ണ​ത്തി​ന്‍റെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും പ​ഞ്ചാ​യ​ത്തി​ന്‍റെ ഓ​വ​ര്‍​സീ​യ​ര്‍, എ​ഇ എ​ന്നി​വ​ര്‍ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. ഇ​വ​രും എ​സ്റ്റി​മേ​റ്റി​ല്‍ പ​റ​ഞ്ഞി​രു​ന്ന പ​ണി​ചെ​യ്യാ​ന്‍ ത​യാ​റാ​യി​ല്ല എ​ന്ന് ര​ക്ഷി​താ​ക്ക​ള്‍ പ​റ​യു​ന്നു.  ക​ല്ലു​കെ​ട്ടി​യ സ്ഥ​ല​ത്ത് മ​ണ്ണി​ട്ടു പൊ​ക്കി​യ​പ്പോ​ള്‍ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന കി​ണ​റി​ന്‍റെ ആ​ള്‍​മ​റ മ​ണ്ണി​ന​ടി​യി​ലാ​യി.

ഇ​ത് കു​ട്ടി​ക​ള്‍​ക്ക് അ​പ​ക​ടം വ​രു​ത്തും എ​ന്നു മ​ന​സി​ലാ​ക്കി അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ചേ​ര്‍​ന്ന് 10,000 രൂ​പ ശേ​ഖ​രി​ച്ച് ആ​ള്‍​മ​റ പൊ​ക്കി​ക്കെ​ട്ടു​ക​യാ​ണ് ഇ​പ്പോ​ള്‍ ചെയ്യുന്നത്.       എ​സ്റ്റി​മേ​റ്റി​ല്‍ പ​റ​ഞ്ഞി​രു​ന്ന​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പ​ണം ചെ​ല​വാ​യ​തി​നാ​ലാ​ണ് കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക് നി​ർ​മാ​ണം പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് എ​ഇ  പ​റ​യു​ന്നു.

Related posts