നാടോടി എന്ന സിനിമ കണ്ടിട്ടുള്ള നിങ്ങള്‍ ഇതറിയണം! ആ സീനില്‍ ഗ്ലിസറിനിട്ടില്ലെങ്കിലും അണമുറിയാതെ അയാള്‍ കരയുകയായിരുന്നു; മോഹന്‍ലാലിന്റെ അഭിനയ മികവിനെക്കുറിച്ച് തമ്പി കണ്ണന്താനം

jyiiyകഥാപാത്രമായി മാറുകയല്ല, പകരം കഥാപാത്രമായി ജീവിക്കുകയാണ് പല പ്രമുഖ അഭിനേതാക്കളും ചെയ്യാറുള്ളത് എന്ന് കേള്‍ക്കാറുണ്ട്. കാമറയ്ക്ക് മുന്നിലാണെന്നും അഭിനയമാണെന്നും വിശ്വസിപ്പിക്കാത്ത രീതിയിലുള്ള പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളവരും ധാരാളമുണ്ട്. പലതും നാമറിയുന്നത് സംവിധായകര്‍ പറഞ്ഞാവും. മോഹന്‍ലാലിനെ നായകനാക്കി നിരവധി ആക്ഷന്‍ എന്റര്‍ടെയിനറുകളും സൂപ്പര്‍ഹിറ്റുകളും തീര്‍ത്തിട്ടുള്ള തമ്പി കണ്ണന്താനം മോഹന്‍ലാലിന്റെ അഭിനയമികവിനെക്കുറച്ച് ഒരിക്കല്‍ പരാമര്‍ശിക്കുകയുണ്ടായി. അതിങ്ങനെയായിരുന്നു.

‘നാടോടി എന്ന സിനിമയില്‍ ഒരു ഡ്രൈവറുടെ വേഷമായിരുന്നു ലാലിന്. ഒരു സീന്‍ ഞാന്‍ ഓര്‍മ്മിക്കുന്നു. ലാലും എന്‍.എന്‍. പിള്ള ചേട്ടനുമാണ് സീനില്‍. വളരെ വൈകാരികമായ ഒരു രംഗമാണത്. എന്‍.എന്‍. പിള്ളചേട്ടന്റെ ഡയലോഗിന് ശേഷം ലാല്‍ മറുപടി പറയുമ്പോള്‍ ഞാന്‍ ഒരു നിബന്ധന വച്ചു. ‘ഈ സീനിനൊടുവില്‍ ലാല്‍ കരയുന്നുണ്ട്. നിങ്ങള്‍ കരയണം. പക്ഷേ ഗ്ലിസറിന്‍ തരില്ല.’ ഹൃദയത്തില്‍ തൊട്ട് ലാല്‍ ആ സീനില്‍ അഭിനയിക്കണം എന്നുള്ളതാണ് എന്റെ ആഗ്രഹം. അതാണ് എന്റെ വെല്ലുവിളിയും. അവിടെ എന്നെയും വിസ്മയിപ്പിച്ച പ്രകടനമാണ് ലാല്‍ കാട്ടിയത്. ഒരു തുള്ളി ഗ്ലിസറിനിടാതെ ലാല്‍ ആ രംഗത്ത് അഭിനയിക്കുമ്പോള്‍ നിങ്ങളറിയണം, ആ സീനിനൊടുവില്‍ അണമുറിയാതെ അയാള്‍ കരയുകയായിരുന്നു. ‘മാന്ത്രിക’ത്തിലും അതുപോലൊരു വെല്ലുവിളി ലാല്‍ ഏറ്റെടുത്തു. അതൊരു ഫൈറ്റ് സീനിലായിരുന്നു. ഫൈറ്റ് തുടങ്ങുന്നതിന് മുമ്പ് ഫൈറ്റ് മാസ്റ്റര്‍ സുബ്ബരായരെയും ലാലിനെയും വിളിച്ചിട്ട് പറഞ്ഞു. ‘ഈ ഫൈറ്റില്‍ ലാല്‍ കയ്യുപയോഗിച്ച് ഒരു പഞ്ചും ചെയ്യരുത്. എല്ലാം കാലുകൊണ്ട് മാത്രം ചെയ്യണം.’ അതിന്റെ മാജിക് ഞാന്‍ പറയുന്നതിനെക്കാളും നിങ്ങള്‍ക്ക് അനുഭവിക്കാന്‍ ആ സിനിമ ഒന്നുകൂടി കണ്ടുനോക്കൂ.’

 

https://youtu.be/_P8hMkiTiXI

Related posts