സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള; കി​രീ​ട​ത്തി​നാ​യ് ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം; സ്കൂളുകൾ തമ്മിലുള്ളപോരാട്ടത്തിൽ ക​ല്ല​ടി എ​ച്ച്എ​സും കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ലും തമ്മിൽ കടുത്ത പോര്

സ്പോ​ർ​ട്സ് ലേ​ഖ​ക​ൻ


മാ​ങ്ങാ​ട്ടു​പ​റ​ന്പ് (ക​ണ്ണൂ​ർ): 63-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ കി​രീ​ട​ധാ​ര​ണം ഇ​ന്ന്. മി​ക​ച്ച സ്കൂ​ളി​നാ​യു​ള്ള കി​രീ​ട പോ​രാ​ട്ട​ത്തി​ൽ പാ​ല​ക്കാ​ട് ക​ല്ല​ടി എ​ച്ച്എ​സും കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ലും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ലാ​ണ്.

ര​ണ്ട് പോ​യി​ന്‍റ് ​ത്ര​മാ​ണ് ഇ​രു സ്കൂ​ളു​ക​ളും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം. മൂ​ന്നാം​ദി​ന​ത്തെ പോ​രാ​ട്ടം അ​വ​സാ​നി​ച്ച​പ്പോ​ൾ നാ​ല് സ്വ​ർ​ണ​വും ഒ​ന്പ​ത് വെ​ള്ളി​യും മൂ​ന്ന് വെ​ങ്ക​ല​വും ന​ല്കി​യ 48.33 പോ​യി​ന്‍റു​മാ​യി ക​ല്ല​ടി സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. അ​ഞ്ച് സ്വ​ർ​ണ​വും ആ​റ് വെ​ള്ളി​യും അ​ഞ്ച് വെ​ങ്ക​ല​വു​മാ​യി 46.33 പോ​യി​ന്‍റോ​ടെ മാ​ർ ബേ​സി​ൽ തൊ​ട്ടു​പി​ന്നി​ലു​ണ്ട്. മി​ക​ച്ച സ്കൂ​ളി​നു സ​ർ​ക്കാ​ർ ന​ല്കു​ന്ന മൂ​ന്ന് ല​ക്ഷം രൂ​പ ആ​രു സ്വ​ന്ത​മാ​ക്കു​മെ​ന്ന് ഇ​ന്നു വ്യ​ക്ത​മാ​കും.

ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ല​ക്കാ​ട് കി​രീ​ട​ത്തി​ലേ​ക്കു​ള്ള കു​തി​പ്പി​ലാ​ണ്. 16 സ്വ​ർ​ണ​വും 18 വെ​ള്ളി​യും 11 വെ​ങ്ക​ല​വും സ​മ്മാ​നി​ച്ച 153.33 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ട് ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ​യും ചാ​ന്പ്യ​ൻ​പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ എ​റ​ണാ​കു​ളം നി​ല​വി​ൽ ര​ണ്ടാ​മ​താ​ണ്, 129.33 പോ​യി​ന്‍റ്.

Related posts