പ്രേമം തലയ്ക്കു പിടിച്ചാല്‍…! ഒന്‍പതാം ക്ലാസുകാരുടെ ഒളിച്ചോട്ടം പോലീസിനെ വട്ടം കറക്കി; ഓട്ടം സ്കുള്‍ യൂണിഫോമിലായതിനാല്‍ നാട്ടുകാര്‍ക്കും സംശയം

School-Studentവിഴിഞ്ഞം: സ്‌നേഹം തലയ്ക്കു പിടിച്ച ഒന്‍പതാം ക്ലാസുകാര്‍ ഒളിച്ചോടി  കണ്ടെത്താന്‍ പോലീസിന് ഒരു രാത്രി മുഴുവന്‍ ഉറക്കമിളക്കേണ്ടി വന്നു.  കാഞ്ഞിരംകുളത്തെ  സ്വകാര്യ സ്കുളില്‍ പഠിക്കുന്ന  പതിനാല് കാരിയും പതിനാല് കാരനുമാണ് കാഞ്ഞിരംകുളം പോലീസിനെ വട്ടം കറക്കിയത്.പോലിസ് അന്വേഷണം തുടരുന്നതിനിടയില്‍ ബസില്‍ നെയ്യാറ്റിന്‍കരയിലെത്തിയ പെണ്‍കുട്ടി ഫോണില്‍ ബണ്ഡുക്കളുമായി സംസാരിച്ചു.

ഇതറിഞ്ഞ കാഞ്ഞിരംകുളം പോലിസ് അവിടെയെത്തിയെങ്കിലും കണ്ടെത്താനായില്ല. ഓട്ടം സ്കുള്‍ യൂണിഫോമിലായതിനാല്‍ നാട്ടുകാര്‍ക്കും സംശയമായി. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി വളപ്പില്‍ കണ്ട കുട്ടികള്‍ക്കായി നാട്ടുകാരും പോലിസും അരിച്ച് പെറുക്കി നടത്തിയ തെരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി രക്ഷകര്‍ത്താക്കളോടൊപ്പം വിട്ടയച്ചതായി അന്വേഷണം നടത്തിയ കാഞ്ഞിരംകുളം എസ്‌ഐ ജയന്‍ അറിയിച്ചു.

Related posts