കൈ​യി​ലി​രു​ന്ന ക​ളി ക​ള​ഞ്ഞു​കു​ളി​ച്ചു; ര​ഞ്ജി​യി​ൽ കേ​ര​ള​ത്തി​നെ​തി​രേ മും​ബൈ​യ്ക്ക് ലീ​ഡ്

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ൽ മും​ബൈ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് വ​ഴ​ങ്ങി കേ​ര​ളം. മും​ബൈ നേ​ടി​യ 251 റ​ൺ​സ് പി​ന്തു​ട​ർ​ന്ന കേ​ര​ളം 244 റ​ണ്‍​സി​ന് ഓ​ൾ​ഔ​ട്ടാ​യി. ഏ​ഴ് റ​ൺ​സ് ലീ​ഡു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സ് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മും​ബൈ ര​ണ്ടാം ദി​നം ക​ളി നി​ർ​ത്തു​മ്പോ​ൾ വി​ക്ക​റ്റ് പോ​കാ​തെ 105 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. ര​ണ്ട് ദി​വ​സം കൂ​ടി ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മും​ബൈ​യ്ക്ക് നി​ല​വി​ൽ 112 റ​ൺ​സ് ലീ​ഡാ​യി. അ​ർ​ധ സെ​ഞ്ചു​റി​യോ​ടെ ജ​യ് ബി​സ്ത (59) ഭൂ​പ​ൻ ലാ​ൽ​വാ​നി (41) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ.

ഏ​ഴ് വി​ക്ക​റ്റു​ക​ൾ പി​ഴു​ത മോ​ഹി​ത് അ​വാ​സ്തി​യു​ടെ മാ​ന്ത്രി​ക ബൗ​ളിം​ഗാ​ണ് കേ​ര​ള​ത്തെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് നേ​ടു​ന്ന​തി​ൽ നി​ന്നും ത​ടു​ത്ത് നി​ർ​ത്തി​യ​ത്. ഒ​രു​ഘ​ട്ട​ത്തി​ൽ കേ​ര​ളം അ​നാ​യാ​സം ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് നേ​ടു​മെ​ന്ന നി​ല​യി​ലാ​യി​രു​ന്നു. 221/4 എ​ന്ന നി​ല​യി​ൽ നി​ന്നാ​ണ് കേ​ര​ളം 244 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യ​ത്.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ സ​ച്ചി​ൻ ബേ​ബി (65) രോ​ഹ​ൻ കു​ന്നു​മ്മേ​ൽ (56) എ​ന്നി​വ​രാ​ണ് കേ​ര​ള​ത്തി​നാ​യി തി​ള​ങ്ങി​യ​ത്. ക്യാ​പ്റ്റ​ൻ സ​ഞ്ജു സാം​സ​ണ്‍ 38 റ​ണ്‍​സും സ്വ​ന്ത​മാ​ക്കി. ര​ണ്ടാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച കേ​ര​ള​ത്തി​നാ​യി ഓ​പ്പ​ണ​ർ​മാ​ർ മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്.

രോ​ഹ​ൻ കു​ന്നു​മ്മേ​ൽ-​കൃ​ഷ്ണ​പ്ര​സാ​ദ് സ​ഖ്യം ആ​ദ്യ വി​ക്ക​റ്റി​ൽ 46 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ എ​ട്ടാം ഓ​വ​റി​ൽ കൃ​ഷ്ണ​പ്ര​സാ​ദി​ന്‍റെ വി​ക്ക​റ്റ് കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യി. പി​ന്നാ​ലെ വ​ന്ന രോ​ഹ​ൻ പ്രേ​മി​നെ​യും പു​റ​ത്താ​ക്കി​യ മും​ബൈ കേ​ര​ള​ത്തെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രു​ന്നു.

തു​ട​ർ​ന്ന് നാ​ലാം വി​ക്ക​റ്റി​ൽ സ​ച്ചി​ൻ ബേ​ബി​യെ കൂ​ട്ടു​പി​ടി​ച്ച് രോ​ഹ​ൻ കു​ന്നു​മ്മേ​ൽ 63 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പ​ടു​തു​യ​ർ​ത്തി. രോ​ഹ​നെ പു​റ​ത്താ​ക്കി ശി​വം ദൂ​ബെ മും​ബൈ​യ്ക്ക് ബ്രേ​ക്ക് ത്രൂ ​ന​ൽ​കി. തു​ട​ർ​ന്ന് വ​ന്ന ക്യാ​പ്റ്റ​ൻ സ​ഞ്ജു സാം​സ​ണും സ​ച്ചി​ൻ ബേ​ബി​യും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും 38 റ​ണ്‍​സു​മാ​യി സ​ഞ്ജു മ​ട​ങ്ങി.

പി​ന്നാ​ലെ വ​ന്ന വി​ഷ്ണു വി​നോ​ദ് (29), ശ്രേ​യ​സ് ഗോ​പാ​ൽ (12), ജ​ല​ജ് സ​ക്സേ​ന (0), ബേ​സി​ൽ ത​മ്പി (1), സു​രേ​ഷ് വി​ശ്വേ​ശ​ർ (4) എ​ന്നി​വ​ർ വ​ന്ന പോ​ലെ മ​ട​ങ്ങി. എം.​ഡി. നി​തീ​ഷ് ആ​റ് റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

Related posts

Leave a Comment