പ്രായം തളർത്താത്ത വീര്യം; 95-ാം വയസിൽ സ്കൂബ ഡൈവ് റിക്കാർഡ് തിരുത്തി റേ വൂളി

ല​ണ്ട​ൻ: “പ്രാ​യം ത​ള​ർ​ത്താ​ത്ത പോ​രാ​ട്ട വീ​ര്യം’ എ​ന്ന​ത് ക്ലീ​ഷെ ആ​ണെ​ങ്കി​ലും ഇ​വി​ടെ​യ​ത് പ​റ​യാ​തി​രി​ക്കാ​നാ​വി​ല്ല. 95-ാം വ​യ​സി​ൽ സ്കൂ​ബ ഡൈ​വ് ചെ​യ്താ​ൽ അ​തി​നെ ഇ​ങ്ങ​നെ​യ​ല്ലാ​തെ പി​ന്നെ​ങ്ങ​നെ​യാ​ണ് വി​ശേ​ഷി​പ്പി​ക്കു​ക?.

അ​ങ്ങ​നെ ഒ​ര​ത്ഭു​തം ഉ​ണ്ടാ​യ​ത് ല​ണ്ട​നി​ലാ​ണ്. 95 കാ​ര​നാ​യ റേ ​വൂ​ളി എ​ന്ന​യാ​യാ​ളാ​ണ് സൈപ്രസ് തീ​ര​ത്തെ മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ടു​ക്കി​ൽ സ്കൂ​ബ​ഡൈ​വ് ന​ട​ത്തി​യ​ത്.

ക​ണ​ക്കു​ക​ൾ പ്ര​കാ​രം ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം​ചെ​ന്ന സ്കൂ​ബ ഡൈ​വ​റാ​ണ് വൂ​ളി. സ്വ​ന്തം പേ​രി​ലു​ള്ള റി​ക്കാ​ർ​ഡ് ത​ക​ർ​ത്ത വൂ​ളി 45 മി​നി​റ്റോ​ള​മാ​ണ് വെ​ള്ള​ത്തി​ന​ടി​യി​ൽ ചെ​ല​വി​ട്ട​ത്.

ത​നി​ക്ക് ഇ​പ്പോ​ൾ കാ​ര്യ​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നും ഇ​ല്ലെ​ന്നും ആ​രോ​ഗ്യ​സ്ഥി​തി ഇ​ങ്ങ​നെ തു​ട​ർ​ന്നാ​ൽ അ​ടു​ത്ത വ​ർ​ഷം വീ​ണ്ടും റി​ക്കാ​ർ​ഡ് തി​രു​ത്തു​ന്ന പ്ര​ക​ട​ന​വു​മാ​യെ​ത്തു​മെ​ന്നും പ​റ​ഞ്ഞാ​ണ് വൂ​ളി മ​ട​ങ്ങി​യ​ത്.

Related posts