വീണ്ടും കണ്ണില്ലാത്ത ക്രൂരത: നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു; സംഭവം മലപ്പുറത്ത്

മലപ്പുറം: കൂട്ടിലങ്ങാടി ചേരൂരിൽ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തിൽ ചേരൂർ സ്വദേശി നബീലയേയും സഹോദരൻ ശിഹാബിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

സമാനമായ സംഭവം കോഴിക്കോട് ബാലുശേരിയില്‍ നടന്നതിന്‍റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പേയാണ് മലപ്പുറത്തും ഇത്തരമൊരു സംഭവമുണ്ടായിരിക്കുന്നത്. ബാലുശേരിയിൽ ന​​​വ​​​ജാ​​​ത ശി​​​ശു​​​വി​​​നെ പ്ര​​​സ​​​വം ന​​​ട​​​ന്ന് മി​​​നി​​ട്ടു​​​ക​​​ള്‍​ക്കു​​​ള്ളി​ൽകൊന്ന നിർമലൂർ സ്വദേശി റിൻഷയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്ര​​​സ​​​വം ന​​​ട​​​ന്ന​​​യു​​​ട​​​ൻ റിൻഷ ബ്ലേ​​​ഡ്കൊ​​ണ്ട് കു​​​ഞ്ഞി​​​ന്‍റെ ക​​​ഴു​​​ത്തി​​​ല്‍ മു​​​റി​​​വു​​​ണ്ടാ​​​ക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Related posts