സ്‌കൂളില്‍ പോകാതെ സ്‌കൂട്ടറില്‍ കറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് കിട്ടിയത് എട്ടിന്റെപണി; റോഡില്‍ മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി

നാ​ദാ​പു​രം: സ്‌​കൂ​ളി​ല്‍​ പോ​കാ​തെ സ്‌​കൂ​ട്ട​റി​ല്‍ ക​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ടു. പ​ന്നി​ക്കോ​ട്ടൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളും പേ​രാ​മ്പ്ര സ്വ​ദേ​ശി​യാ​യ എ​ട്ടാം ക്ലാ​സു​കാ​ര​നു​മാ​ണ് നാ​ദാ​പു​രം ടൗ​ണി​ല്‍ അ​പ​ക​ടത്തി​ല്‍പ്പെ​ട്ട​ത്.​വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ഞ്ച​രി​ച്ച സ്‌​ക്കൂ​ട്ട​ര്‍ മ​റ്റൊ​രു ബൈ​ക്കി​ലി​ടി​ക്കു​ക​യും മൂ​ന്ന് പേ​രും റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യു​മാ​യി​രു​ന്നു.​റോ​ഡി​ല്‍ മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി.

പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യു​ടെ മാ​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്‌​കൂ​ട്ട​റി​ല്‍ ക​ല്ലാ​ച്ചി​യി​ലേ​ക്ക് വ​ന്ന വി​ദ്യാ​ര്‍​ഥി കൂ​ടെ സു​ഹൃ​ത്തി​നേ​യും കൂ​ട്ടി.​പി​ന്നീ​ടാ​ണ് ത​മ്മി​ല്‍ പ​രി​ച​യം പോ​ലും ഇ​ല്ലാ​ത്ത മൂ​ന്നാ​മ​നെ​യും സ്‌​കൂ​ട്ട​റി​ല്‍ ക​യ​റ്റി​യ​ത്. സ്‌​കൂ​ട്ട​റി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​രു​ന്ന​ത് ക​ണ്ട​പ്പോ​ള്‍ ലി​ഫ്റ്റ് ചോ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് മൂ​ന്നാ​മ​ന്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യ​ത്.

മു​പ്പ​ത് കി​ലോ മീ​റ്റ​റി​ല്‍ അ​ധി​കം ദൂ​ര​മാ​ണ് തി​ര​ക്കേ​റി​യ സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ മൂ​ന്നം​ഗ സം​ഘം സ്‌​ക്കൂ​ട്ട​റി​ല്‍ ക​റ​ങ്ങി​യ​ത്. അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​തോ​ടെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഹോം ​ഗാ​ര്‍​ഡ് സ്‌​കൂ​ട്ട​റും വി​ദ്യാ​ര്‍​ഥി​ക​ളെ​യും സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കു​ക​യും ര​ക്ഷി​താ​ക്ക​ളോ​ട് ഇ​ന്ന് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

Related posts