എ​സ്ഡി​പി​ഐ പി​ന്തു​ണ; വ്യ​ക്തി​ക​ളു​ടെ വോ​ട്ട് സ്വീ​ക​രി​ക്കും പാ​ര്‍​ട്ടി​ വോ​ട്ട് വേണ്ടെന്നു പറയും

കോ​ഴി​ക്കോ​ട്: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​സ്ഡി​പി​ഐ​യു​ടെ പി​ന്തു​ണക്കാര്യത്തിൽ യു​ഡി​എ​ഫ് ഇന്നു നയം വ്യക്തമാക്കും. വ്യ​ക്തി​ക​ളു​ടെ വോ​ട്ടു​ക​ള്‍ സ്വീ​ക​രി​ക്കാ​നും എ​ന്നാ​ല്‍ പാ​ര്‍​ട്ടി​യു​ടെ വോ​ട്ടു​ക​ള്‍ വേ​ണ്ടെ​ന്നു​വ​യ്ക്കാ​നു​മാ​ണ് തീ​രു​മാ​നമെന്നാണു സൂചന. ഇ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​ സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും േച​ര്‍​ന്നു തിരുവനന്തപുരത്ത് തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കും.

ഏ​ക​പ​ക്ഷീയ​മാ​യി എ​സ്ഡി​പി​ഐ പ്ര​ഖ്യാ​പി​ച്ച പി​ന്തു​ണ യു​ഡി​എ​ഫി​നെ വെ​ട്ടി​ലാ​ക്കി​യി​രു​ന്നു. ദേ​ശീ​യ​ത​ല​ത്തി​ല്‍ ബി​ജെ​പി ഇ​തു കോ​ണ്‍​ഗ്ര​സി​നെ തി​രി​ച്ച​ടി​ക്കാ​നു​ള്ള ആ​യു​ധ​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു പി​ന്തു​ണ ഉ​പേ​ക്ഷി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലേ​ക്ക് യു​ഡി​എ​ഫ് നീ​ങ്ങു​ന്ന​ത്. വോ​ട്ടി​നു​വേ​ണ്ടി മു​സ് ലിം തീ​വ്ര​വാ​ദി​ക​ളു​മാ​യി കോ​ണ്‍​ഗ്ര​സ് സ​ഖ്യം ചേ​രു​ക​യാ​ണെ​ന്ന് ദേ​ശീ​യ ത​ല​ത്തി​ല്‍ ബി​ജെ​പി ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​യി​രു​ന്നു.​

ഇ​തു കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളുടെ വി​ജ​യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പെ​ട്ടെ​ന്നു​ള്ള തീ​രു​മാ​ന​ത്തി​ലേ​ക്ക് യു​ഡി​എ​ഫ് നീ​ങ്ങു​ന്ന​ത്.കോ​ണ്‍​ഗ്ര​സു​മാ​യോ, യു​ഡി​എ​ഫു​മാ​യോ ച​ര്‍​ച്ച ന​ട​ത്താ​തെ​യാ​ണ് എ​സ്ഡി​പി​ഐ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍ മു​സ് ലിം​ലീ​ഗി​ന്‍റെ നേ​താ​ക്ക​ളു​മാ​യി എ​സ്ഡി​പി​ഐ നേ​താ​ക്ക​ള്‍ ച​ര്‍​ച്ച ന​ട​ത്തി​യ​ശേ​ഷ​മാ​ണു പി​ന്തു​ണ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ​തെ​ന്ന് ഇ​ട​തു​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തു​ന്നു. പി.​കെ.​ കു​ഞ്ഞാ​ലി​ക്കു​ട്ടി​യ​ട​ക്ക​മു​ള്ള നേ​താ​ക്ക​ള്‍​ക്ക് ഇ​തേക്കു​റി​ച്ച് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം. സം​സ്ഥാ​ന​ത്ത് പൊ​തു​വി​ലു​ള്ള യു​ഡി​എ​ഫ് അ​നു​കൂ​ല സാ​ഹ​ച​ര്യം ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് എ​സ്ഡി​പി​ഐ ബ​ന്ധ​ത്തി​ന്‍റെ പേ​രി​ലു​ള്ള വി​വാ​ദം വ​ഴി​വ​യ്ക്കു​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ക​രു​തു​ന്നു.

ഇ​ന്ന​ലെ വ​യ​നാ​ട്ടി​ല്‍ പ​ത്രി​ക ന​ല്‍​കാ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി എ​ത്തി​യ​പ്പോ​ള്‍ യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ഇ​തു​സം​ബ​ന്ധി​ച്ച് ആ​ശ​യവി​നി​മ​യം ന​ട​ത്തി​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി.​ഡി. സ​തീ​ശ​ന്‍, ര​മേ​ശ് ചെ​ന്നി​ത്ത​ല, എം.​എം. ഹ​സ​ന്‍, മു​സ് ലിം​ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ന്നി​വ​ര്‍ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​ വേ​ണു​ഗോ​പാ​ലു​മാ​യി എ​സ്ഡി​പി​ഐ പി​ന്തു​ണ ച​ര്‍​ച്ച ചെ​യ്തി​രു​ന്നു.​ ഈ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണു ധാ​ര​ണ​യു​ണ്ടാ​യ​ത്.

Related posts

Leave a Comment