സെ​ല്‍ഫി​ല്‍ ബാഴ്സ

മാ​ഞ്ച​സ്റ്റ​ര്‍: സ്വ​ന്തം ത​ട്ട​ക​മാ​യ ഓ​ൾ​ഡ് ട്രാ​ഫോ​ഡി​ൽ ക​ളി​മ​റ​ന്ന മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ബാ​ഴ്സ​ലോ​ണ​യ്ക്ക് ച​രി​ത്ര ജ​യം സ​മ്മാ​നി​ച്ചു. ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫു​ട്ബോ​ൾ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് ​1-0ന്‍റെ ജയം.

ലൂ​ക്ക് ഷാ​യു​ടെ സെ​ല്‍ഫ് ഗോ​ളാ​ണ് ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് നി​ര്‍ണാ​യ​ക​മാ​യ എ​വേ ജ​യ​മൊ​രു​ക്കി​യ​ത്. ഒ​രു യൂ​റോ​പ്യ​ന്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഓ​ള്‍ഡ് ട്രാ​ഫോഡി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യു​ടെ ആ​ദ്യ ജ​യ​മാ​ണ്.

12-ാം മി​നി​റ്റി​ല്‍ ലു​യി സു​വാ​ര​സി​ന്‍റെ ഹെ​ഡ​ര്‍ ഷാ​യു​ടെ ദേഹത്തു‍ത​ട്ടി വ​ല​യി​ല്‍ പ​തി​ച്ചു. ലൈ​ൻ റ​ഫ​റി ആ​ദ്യം ഓ​ഫ് സൈ​ഡ് വി​ളി​ച്ചു ഗോ​ള്‍ നി​ഷേ​ധി​ച്ചു. എ​ന്നാ​ല്‍, വി​എ​ആ​റി​ലൂ​ടെ ഗോ​ളു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ പാ​രീ സാ​ന്‍ ഷെ​ര്‍മ​യി​നോ​ട് ഓൾഡ് ട്രാഫോഡിൽ ആ​ദ്യ​പാ​ദ​ത്തി​ല്‍ തോ​റ്റ​ശേ​ഷം പാ​രീ​സി​ലെ ജ​യ​ത്തോ​ടെ യു​ണൈ​റ്റ​ഡ് തി​രി​ച്ചു​വ​ന്നി​രു​ന്നു. എ​ന്നാ​ല്‍, പി​എ​സ്ജി​യെ​ക്കാ​ള്‍ ക​രു​ത്ത​രാ​യ ബാ​ഴ്‌​സ​ലോ​ണ​യെ അവരുടെ തട്ടകമായ ന്യൂ​കാ​മ്പി​ല്‍ നേ​രി​ടാ​നി​റ​ങ്ങു​മ്പോ​ള്‍യു​ണൈ​റ്റ​ഡി​ന് വ​ലി​യ പോ​രാ​ട്ടം പു​റ​ത്തെ​ടു​ത്താ​ല്‍ മാ​ത്ര​മേ അ​ടു​ത്ത ഘ​ട്ടം കാ​ണാ​നാ​കു. 2013നു​ശേ​ഷം ബാ​ഴ്‌​സ​ലോ​ണ സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ചാ​മ്പ്യ​ന്‍സ് ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ല്‍ തോ​ല്‍വി വഴങ്ങിയിട്ടുമി​ല്ല.

Related posts