സണ്ണി വെയ്ന്‍ ചെയ്തതുപോലെ പെട്ടെന്നൊരു ദിവസം കല്ല്യാണം കഴിക്കാനാണ് പ്ലാനെങ്കില്‍ അഞ്ച് തലമുറയെ പ്രാകി കളയുമെന്ന് ആരാധികയുടെ ഭീഷണി! മറുപടിയുമായി ഉണ്ണി മുകുന്ദന്‍

യുവനടന്‍ സണ്ണി വെയ്‌നിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. സണ്ണി വെയ്‌നിന്റെ ആരാധകര്‍ക്കതൊരു അപ്രതീക്ഷിത വാര്‍ത്തയായിരുന്നു. കാരണം വളരെ അപ്രതീക്ഷിതമായാണ് നടന്റെ വിവാഹം കഴിഞ്ഞതായുള്ള വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നത്.

സണ്ണി വിവാഹിതനായെന്നറിഞ്ഞ നിരാശയായിലാണ് അദ്ദേഹത്തിന്റെ ആരാധികമാരിപ്പോള്‍. അങ്ങനെ ‘ഹൃദയം തകര്‍ന്ന’ ഒരു ആരാധികയുടെ പോസ്റ്റും അതിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടിയും സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുകയാണ്.

സണ്ണി ചെയ്തപോലെ ഉണ്ണി മുകുന്ദന്‍ പെട്ടന്നൊരു ദിവസം കല്യാണം കഴിച്ചാല്‍ അഞ്ച് തലമുറയെ വരെ ഞാന്‍ പ്രാകി നശിപ്പിച്ചു കളയുമെന്നാണ് ആരാധിക പോസ്റ്റില്‍ പറയുന്നത്. ആരാധികയുടെ കമന്റ് ശ്രദ്ധയില്‍പ്പെട്ട ഉണ്ണി മുകുന്ദന്‍ ഇങ്ങനെ കുറിച്ചു.

‘ഒരു ഫോര്‍വേഡഡ് മെസ്സേജ് കിട്ടി. എന്തായാലും കണ്ടപ്പോ ഒരു മറുപടി കൊടുക്കാന്‍ മികച്ച ഒരിത്. ‘ലൈന്‍’ എന്ന് പറഞ്ഞത് ഞാന്‍ ഇഷ്ടപെടുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചാണെങ്കില്‍ അങ്ങനെ ഒരാള്‍ ഇല്ല. പിന്നെ ബാല്യകാല സുഹൃത്തുക്കള്‍ ഒക്കെ പണ്ടേ കെട്ടി പോയി.. പെട്ടന്നൊന്നും പ്ലാന്‍ ഇല്ല. എന്തൊക്കെ ആയാലും അഞ്ച് തലമുറയെ പ്രാകി കളയരുത്? അതൊക്കെ കൊഞ്ചം ഓവര്‍ അല്ലെ? ??’

Related posts