സഹപ്രവര്‍ത്തകയുടെ നഗ്നചിത്രം ഇന്റര്‍നെറ്റില്‍ പ്രചിരിപ്പിച്ച കൂട്ടുകാരിക്കായി തെരച്ചില്‍

nudeമുംബൈ: നഗ്നചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച കൂട്ടുകാരിക്കായി പോലീസ് തെരച്ചില്‍ തുടങ്ങി. നവ്ഗര്‍ പോലീസ് സ്‌റ്റേഷനിലാണ് പരാതി ലഭിച്ചത്. 45 വയസുകാരിയാണ് തന്റെ സഹപ്രവര്‍ത്തകയായ യുവതി നഗ്നചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതായി പരാതി നല്‍കിയത്. സംഭവം സംബന്ധിച്ചു പോലീസ് പറയുന്നത് ഇങ്ങനെ: പരാതിക്കാരിയും സുഹൃത്തും മുംബൈയിലെ പ്രമുഖ ആശുപത്രിയുടെ പതോളജി ഡിപ്പാര്‍ട്ട്‌മെന്റിലായിരുന്നു ജോലി ചെയ്തിരുന്നത്.

വിവാഹമോചിതയായിരുന്ന പരാതിക്കാരിയും സഹപ്രവര്‍ത്തകയും തമ്മില്‍ സൗഹൃദത്തിലായി. എന്നാല്‍, പിന്നീട് ഇവര്‍ തമ്മില്‍ അകലാന്‍ ഇടയായതോടെയാണ് കൂട്ടുകാരി ഇവരുടെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും യുവതി തയാറാകാതിരുന്നതോടെയാണ് പരാതിക്കാരി പോലീസിനെ സമീപിച്ചത്. ഇതിനിടെ, പ്രതിയായ യുവതി മുന്‍കൂര്‍ ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഗുരുതരമായ കുറ്റമെന്നു നിരീക്ഷിച്ചു ജാമ്യം നിഷേധിച്ചു. ഇതോടെ യുവതി ഒളിവില്‍ പോയി. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിക്കുകയാണ്.

Related posts