സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താൽ..! മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ൽ നി​ന്നും പ​ടി​യി​റ​ക്കി​യ ഹാ​ജ​ർ​ബു​ക്ക് വീണ്ടും നടപ്പാക്കി ട്രാൻസ് പോർട്ട് ക​മ്മീ​ഷ​ണറുടെ ​ഉ​ത്ത​ര​വ്

attance-lഅ​ടി​മാ​ലി: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നാ​ലു​വ​ർ​ഷം മു​ൻ​പ് ഉ​പേ​ക്ഷി​ച്ച ഹാ​ജ​ർ പു​സ്ത​കം ഓ​ഫീ​സു​ക​ളി​ൽ തി​രി​ച്ച് വ​രു​ന്നു. ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മി​ഷ​ണ​റു​ടെ പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. 2013 ലെ ​സ​ർ​ക്കാ​രിന്‍റെ സ​ർ​ക്കു​ല​ർ പ്ര​കാ​ര​മാ​ണ് ഹാ​ജ​ർ ബു​ക്ക് ഒ​ഴു​വാ​ക്കി ബ​യോ മെ​ട്രി​ക് സി​സ്റ്റം നി​ല​വി​ൽ വ​ന്ന​ത്. ഈ ​രീ​തി ജീ​വ​ന​ക്കാ​ർ ദു​ർ​വി​നി​യോ​ഗം ചെ​യ്യു​ന്ന​താ​യും ഹാ​ജ​ർ ബു​ക്ക് ഓ​ഫീ​സു​ക​ളി​ൽ പൂ​ർ​ണ​മാ​യും ദു​ർ​ബ​ല​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​താ​യും വി​ജി​ല​ൻ​സ് വി​ഭാ​ഗം ക​ണ്ടെ​ത്തി.

ഇ​തി​ന്‍റെ അ​ടി​സ്‌​ഥാ​ന​ത്തി​ലാ​ണ് പ​ഴ​യ ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി ചെ​യ്ത് പു​തി​യ സ​ർ​ക്കു​ല​ർ. 2017 ഫെ​ബ്രു​വ​രി 11 ന് ​ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​ർ ഉ​ദ്യോ​ഗ​സ്‌​ഥ​ർ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഓ​ഫീ​സ​ർ ബോ​ധ്യ​പ്പെ​ട​ണ​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഇ​ന്നു​മു​ത​ൽ ജീ​വ​ന​ക്കാ​ർ ബ​യോ​മെ​ട്രി​ക്കി​ലും ഹാ​ജ​ർ ബു​ക്കി​ലും ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്ത​ണം.

ഹാ​ജ​ർ ബു​ക്കി​ൽ ഓ​രോ മാ​സ​ത്തി​ന്‍റേ​യും തു​ട​ക്ക​ത്തി​ൽ ക​ഴി​ഞ്ഞ മാ​സം അ​നു​വ​ദി​ച്ച കാ​ഷ്വ​ൽ ലീ​വ് രേ​ഖ​പ്പെ​ടു​ത്ത​ണം. കൂ​ടാ​തെ കാ​ഷ്വ​ൽ ലീ​വ് ര​ജി​സ്റ്റ​ർ, ലേ​റ്റ് അ​റ്റ​ൻന്‍റ​ൻ​സ് ര​ജി​സ്റ്റ​ർ, മൂ​വ്മെ​ന്‍റ് ര​ജി​സ്റ്റ​ർ എ​ന്നി​വ​യും കൃ​ത്യ​മാ​യി ഓ​ഫീ​സു​ക​ളി​ൽ സൂ​ക്ഷി​ക്ക​ണം. 2013 മു​ത​ൽ പ​ല ഓ​ഫീ​സു​ക​ളി​ലും ഇ​ത്ത​രം രേ​ഖ​ക​ൾ കൃ​ത്യ​മാ​യി സൂ​ക്ഷി​ക്കു​ന്നി​ല്ല.

അ​ടു​ത്തി​ടെ കോ​ഴി​ക്കോ​ട് ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ത്ത​രം രേ​ഖ​ക​ൾ ദു​ർ​ബ​ല​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​തിന്‍റെ അ​ടി​സ്‌​ഥാ​ന​ത്തി​ലാ​ണ് ക​മ്മീ​ഷ​ണ​ർ അ​ടി​യ​ന്തി​ര​മാ​യി ഈ ​ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ കാ​ര​ണം. ഇ​ടു​ക്കി​യി​ലെ ഓ​ഫീ​സു​ക​ളി​ൽ ര​ണ്ടു​രീ​തി​യും പി​ൻ​തു​ട​രു​ന്നു​ണ്ടെ​ന്നും വ​ർ​ഷ​ങ്ങ​ളാ​യി ഇ​ടു​ക്കി ഓ​ഫീ​സി​ലെ ബ​യോ​മെ​ട്രി​ക്ക് സി​സ്റ്റം പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നും ഇ​ടു​ക്കി ആ​ർ​ടി​ഒ റോ​യി മാ​ത്യു പ​റ​ഞ്ഞു.

Related posts