സ​ത്യ​വാ​ങ്മൂ​ലം കൈ​യി​ലി​ല്ല! പോ​ലീ​സ് വാഹനം പിടിച്ചെടുത്തു; നടന്നുവീട്ടിലെത്തിയ ഗൃഹനാഥൻ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു

വെ​ഞ്ഞാ​റ​മൂ​ട്: സ​ത്യ​വാ​ങ്മൂ​ലം കൈ​യി​ലി​ല്ലാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി​യ വ​യോ​ധി​ക​നെ പോ​ലീ​സ് പി​ടി​കൂ​ടി തി​രി​ച്ച​യ​ച്ചു. ഇ​രു​ച​ക്ര​വാ​ഹ​നം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

കാ​ൽ​ന​ട​യാ​യി തി​രി​ച്ചെ​ത്തി​യ ഇ​ദ്ദേ​ഹം വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ന​ഗ​രൂ​ർ, ക​ട​വി​ള കൊ​ടി​വി​ള വീ​ട്ടി​ൽ സു​നി​ൽ​കു​മാ​ർ (56) ആ​ണ് കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ച​ത്.

ഇ​ദ്ദേ​ഹം ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം.

രാ​വി​ലെ 8.30 മ​ണി​യോ​ടെ ന​ഗ​രൂ​ർ ആ​ൽ​ത്ത​റ​മൂ​ട് ജം​ഗ്ഷ​നി​ലെ ക​ട​യി​ൽ നി​ന്നും പ​ഴം വാ​ങ്ങി നി​ൽ​ക്ക​വേ​യാ​ണ് ന​ഗ​രൂ​ർ പോ​ലീ​സ് സു​നി​ൽ​കു​മാ​റി​നെ പി​ടി​കൂ​ടി​യ​ത്.

കൈ​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശേ​ഷം വി​ട്ട​യ​ച്ചു. ര​ണ്ടു​കി​ലോ​മീ​റ്റ​റി​ലേ​റെ ദൂ​രം ന​ട​ന്ന് വീ​ട്ടി​ലെ​ത്തി​യ ഇദ്ദേ​ഹം കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കാ​രേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ഹൃ​ദ്രോ​ഗി​യാ​യി​രു​ന്ന സു​നി​ൽ​കു​മാ​ർ മ​രു​ന്നു​വാ​ങ്ങാ​നാ​യി ന​ഗ​രൂ​ർ ജം​ഗ്ഷ​നി​ലെ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലേ​ക്ക് പോ​യ​താ​ണെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. സി​ദ്ധാ​ർ​ഥ് ഏ​ക മ​ക​നാ​ണ്.

Related posts

Leave a Comment