തൃശ്ശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു ചാടിപ്പോയവര്‍ കൊടുംക്രിമിനലുകള്‍; രക്ഷപ്പെട്ടത് പോലീസുകാരന്റെ മൂന്ന് പവന്‍ തൂക്കം വരുന്ന മാലയും പൊട്ടിച്ച്; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

തൃശ്ശൂരിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ക്രിമിനലുകളില്‍ രണ്ടു പേര്‍ പിടിയിലായി. രാഹുല്‍ എന്നയാളും മറ്റൊരാളുമാണ് പിടിയിലായത്. തൃശ്ശൂരില്‍ നിന്നാണ് രാഹുലിനെ കണ്ടെത്തിയത്.ഏഴു പേരാണ് ഇന്നലെ ജീവനക്കാരെ ആക്രമിച്ച് രക്ഷപെട്ടത്. ഇതില്‍ രാഹുല്‍ ഒഴികെയുള്ള ആറു പേരും റിമാന്‍ഡ് പ്രതികളാണ്. എന്നാല്‍ പിടിയാലയ രണ്ടാമന്റെ പേരോ കൂടുതല്‍ വിവരങ്ങളോ വ്യക്തമല്ല.

തന്‍സീര്‍, ചിറ്റൂര്‍ ഇരട്ടകുളം കുറുക്കംപേട്ട വീട്ടില്‍ എന്ന് വിളിക്കുന്ന വിജയന്‍, നിഖില്‍, വിഷ്ണു എന്ന് വിളിക്കുന്ന കണ്ണന്‍, പാലക്കാട് വണ്ടാഴി നെല്ലിക്കോട് വീട്ടില്‍ വിപിന്‍, ജീനിഷ് എന്നീ ആറു പ്രതികളും കോടതി ഉത്തരവ് പ്രകാരം പാര്‍പ്പിച്ചിട്ടുള്ള രാഹുലുമാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. മാനസികാരോഗ്യ കേന്ദ്രത്തിലെ ഫോറന്‍സിക് വാര്‍ഡില്‍ പാര്‍പ്പിച്ചിരുന്ന ഇവരെ ഇന്നലെ ഭക്ഷണം നല്‍കുന്നതിനായി പുറത്തു കൊണ്ടുവന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് നഴ്‌സുമാരെ ഡ്യുട്ടി റൂമില്‍ പൂട്ടിയിടുകയും കാവലുണ്ടായിരുന്ന എ.ആര്‍.ക്യാമ്പിലെ പൊലീസുകാരനായ രഞ്ജിത്തിനെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയും കവര്‍ന്ന് മതില്‍ ചാടിയാണ് രക്ഷപ്പെട്ടത്.

രഞ്ജിത്തിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ കൈവശപ്പെടുത്തിയ സംഘം നിലത്തെറിഞ്ഞ് പൊട്ടിച്ചു. രഞ്ജിത്തിന്റെ മുഖത്ത് ഇടിയേറ്റിട്ടുണ്ട്. ഗ്രില്ലിന്റെ താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്ന് മതില്‍ ചാടിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. വിജയന്‍, വിപിന്‍ എന്നിവര്‍ വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് തടവുകാരാണ്. രണ്ടു പേര്‍ ഇടുക്കിയില്‍ നിന്നും രണ്ടു പേര്‍ എറണാകുളത്തു നിന്നും സെല്ലില്‍ എത്തിച്ചവരാണ്.വിജയന്റെ പേരില്‍ കേസുകള്‍ നിലവിലുണ്ട്.

വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡിലിരിക്കെ മറ്റൊരു പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിലും പ്രതിയാണ്. വിയ്യൂര്‍ ജയിലില്‍ ഇവര്‍ മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ബഹളം കേട്ട് ആശുപത്രിയിലെ ജീവനക്കാര്‍ വെസ്റ്റ് പോലീസില്‍ അറിയിച്ചു. എ.സി.പി. വി.കെ. രാജുവിന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു. പ്രതികള്‍ ഇതിനോടകം തൃശ്ശൂര്‍ വിട്ടതായും പോലീസിനു സംശയമുണ്ട്.

Related posts