തൃശ്ശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു ചാടിപ്പോയവര്‍ കൊടുംക്രിമിനലുകള്‍; രക്ഷപ്പെട്ടത് പോലീസുകാരന്റെ മൂന്ന് പവന്‍ തൂക്കം വരുന്ന മാലയും പൊട്ടിച്ച്; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

തൃശ്ശൂരിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ക്രിമിനലുകളില്‍ രണ്ടു പേര്‍ പിടിയിലായി. രാഹുല്‍ എന്നയാളും മറ്റൊരാളുമാണ് പിടിയിലായത്. തൃശ്ശൂരില്‍ നിന്നാണ് രാഹുലിനെ കണ്ടെത്തിയത്.ഏഴു പേരാണ് ഇന്നലെ ജീവനക്കാരെ ആക്രമിച്ച് രക്ഷപെട്ടത്. ഇതില്‍ രാഹുല്‍ ഒഴികെയുള്ള ആറു പേരും റിമാന്‍ഡ് പ്രതികളാണ്. എന്നാല്‍ പിടിയാലയ രണ്ടാമന്റെ പേരോ കൂടുതല്‍ വിവരങ്ങളോ വ്യക്തമല്ല. തന്‍സീര്‍, ചിറ്റൂര്‍ ഇരട്ടകുളം കുറുക്കംപേട്ട വീട്ടില്‍ എന്ന് വിളിക്കുന്ന വിജയന്‍, നിഖില്‍, വിഷ്ണു എന്ന് വിളിക്കുന്ന കണ്ണന്‍, പാലക്കാട് വണ്ടാഴി നെല്ലിക്കോട് വീട്ടില്‍ വിപിന്‍, ജീനിഷ് എന്നീ ആറു പ്രതികളും കോടതി ഉത്തരവ് പ്രകാരം പാര്‍പ്പിച്ചിട്ടുള്ള രാഹുലുമാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. മാനസികാരോഗ്യ കേന്ദ്രത്തിലെ ഫോറന്‍സിക് വാര്‍ഡില്‍ പാര്‍പ്പിച്ചിരുന്ന ഇവരെ ഇന്നലെ ഭക്ഷണം നല്‍കുന്നതിനായി പുറത്തു കൊണ്ടുവന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് നഴ്‌സുമാരെ ഡ്യുട്ടി റൂമില്‍ പൂട്ടിയിടുകയും കാവലുണ്ടായിരുന്ന എ.ആര്‍.ക്യാമ്പിലെ പൊലീസുകാരനായ രഞ്ജിത്തിനെ ആക്രമിച്ച്…

Read More

സ്ത്രീയെന്ന് പരിചയപ്പെടുത്തിയതോടെ പിന്നെ സര്‍വ നേരവും ചാറ്റിംഗായി ! ഒടുവില്‍ ആശിച്ച് മോഹിച്ച് നേരില്‍ കാണാനെത്തിയപ്പോള്‍ സ്വീകരിച്ചത് പോലീസും;പിടികിട്ടാപ്പുള്ളിയെ കുടുക്കാന്‍ പോലീസ് പയറ്റിയത് ‘ഓപ്പറേഷന്‍ അശ്വതി അച്ചൂസ്’തന്ത്രം…

തൊടുപുഴ:വര്‍ഷങ്ങളായി പിടികിട്ടാപ്പുള്ളിയായി കഴിഞ്ഞ പ്രതിയെ പോലീസ് കുടുക്കിയത് ഓപ്പറേഷന്‍ അശ്വതി അച്ചൂസിലൂടെ. ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് രൂപീകരിച്ച ശേഷം സ്ത്രീയെന്ന വ്യാജേന പ്രതിയുമായി പോലീസ് ബന്ധപ്പെടുകയായിരുന്നു. പിന്നീട് ചാറ്റിംഗിലൂടെ ഇയാളെ വലയിലാക്കിയ പോലീസ് ഒടുവില്‍ നേരില്‍ കാണുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയായിരുന്നു. വളരെ ആശിച്ച് ഫേസ്ബുക്ക് കാമുകിയെ കാണാനെത്തിയ ഇയാളെ പോലീസ് വലയിലാക്കുകയും ചെയ്തു. ജാമ്യത്തിലിറങ്ങി മുങ്ങി തൊടുപുഴ ചുങ്കം കാഞ്ഞിരത്തിങ്കല്‍ അലക്‌സ് കുര്യനെയാണ് ഹണിട്രാപ്പിലൂടെ പോലീസ് പിടികൂടിയത്. സ്ത്രീയെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിച്ചശേഷം വയനാട്ടിലെത്തി പോലീസ് സംഘം പ്രതിയെ വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു.2006 മുതല്‍ അലക്‌സ് തൊടുപുഴ, കരിങ്കുന്നം പൊലീസ് സ്‌റ്റേഷനില്‍ വിവിധ മോഷണക്കേസുകളില്‍ പ്രതിയാണ്. 2010ല്‍ ജാമ്യമെടുത്ത് മുങ്ങിയ ഇയാള്‍ വയനാട്ടില്‍ എത്തി വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. കുറച്ചുനാള്‍ മുമ്പ് സമാനമായ മറ്റൊരു കേസിലെ പ്രതിയെ അന്വേഷിച്ച് പൊലീസ് എറണാകുളത്ത് എത്തി. ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച്…

Read More