മദ്യം കിട്ടാനില്ലാത്തതിനെത്തുടര്‍ന്ന് സാനിറ്റൈസര്‍ എടുത്തു കുടിച്ചു ! ഏഴു പേര്‍ക്ക് ദാരുണാന്ത്യം…

മദ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് സാനിറ്റൈസര്‍ എടുത്തു കുടിച്ച ഏഴു പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലുള്ള വാനി ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്.

ദത്ത ലഞ്ചേവര്‍, നൂതന്‍ പത്തരത്കര്‍, ഗണേഷ് നന്ദേക്കര്‍, സന്തോഷ് മെഹര്‍, സുനില്‍ ധെങ്കലെ എന്നിവരാണ് മരിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

മദ്യം ലഭിക്കാനില്ല. ഇതിനെ തുടര്‍ന്നാണ് ഇവര്‍ സാനിറ്റൈസര്‍ കുടിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതി മണിയോടെ ദത്ത് ലഞ്ചേവര്‍ സാനിറ്റൈസര്‍ കുടിക്കുകയായിരുന്നു.

അവശനിലയില്‍ ആയതോടെ വാനി റൂറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സാനിറ്റൈസര്‍ കഴിച്ച മറ്റൊരാള്‍ക്കും അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ഗ്രാമീണ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെയോടെ ഇയാളും മരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Related posts

Leave a Comment