സിം​ബാ​ബ്‌​വെ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം ഹീ​ത്ത് സ്ട്രീ​ക്ക് അ​ന്ത​രി​ച്ചു

ഹ​രാ​രെ: സിം​ബാ​ബ്‌​വെ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം ഹീ​ത്ത് സ്ട്രീ​ക്ക് (49) അ​ന്ത​രി​ച്ചു. ഭാ​ര്യ നാ​ദി​ന്‍ സ്ട്രീ​ക്കാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​ര​ണ വി​വ​രം അ​റി​യി​ച്ച​ത്. വ​ന്‍​കു​ട​ലി​ലെ​യും ക​ര​ളി​ലെ​യും അ​ര്‍​ബു​ദ ബാ​ധ​യെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. ക​ഴി​ഞ്ഞ മേ​യ് മാ​സം മു​ത​ല്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. സിം​ബാ​ബ്‌​വെ ദേ​ശീ​യ ടീ​മി​ന്‍റെ നാ​യ​ക​നാ​യി​രു​ന്നു. 1990ക​ളി​ലും 2000ന്‍റെ തു​ട​ക്ക​ത്തി​ലും സിം​ബാ​ബ്‌​വെ​യി​ല്‍ ഏ​റ്റ​വും ആ​ഘോ​ഷി​ക്ക​പ്പെ​ട്ട കാ​യി​ക താ​ര​മാ​ണ് സ്ട്രീ​ക്ക്. സിം​ബാ​ബ്‌​വെ ക്രി​ക്ക​റ്റി​ന്‍റെ സു​വ​ര്‍​ണ​കാ​ല​ത്ത് ടീ​മി​ന്‍റെ നെ​ടും​തൂ​ണാ​യി​രു​ന്ന അ​ദ്ദേ​ഹം 2005ലാ​ണ് രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍​നി​ന്ന് വി​ര​മി​ച്ച​ത്. സിം​ബാ​ബ്‌​വെ​യ്ക്കാ​യി 65 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളും 189 ഏ​ക​ദി​ന​ങ്ങ​ളും ക​ളി​ച്ചു. 4933 റ​ണ്‍​സും 455 വി​ക്ക​റ്റു​ക​ളും സ്വ​ന്ത​മാ​ക്കി. രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ സിം​ബാ​ബ്‌​വെ​യ്ക്കാ​യി കൂ​ടു​ത​ല്‍ വി​ക്ക​റ്റ് നേ​ടി​യ​തി​ന്‍റെ റി​ക്കാ​ര്‍​ഡ് സ്ട്രീ​ക്കി​ന്‍റെ പേ​രി​ലാ​ണ്. വി​ര​മി​ച്ച​തി​നു ശേ​ഷം പ​രി​ശീ​ല​ക​നാ​യി തു​ട​ര്‍​ന്നു. ആ​ഭ്യ​ന്ത​ര, രാ​ജ്യാ​ന്ത​ര ത​ല​ങ്ങ​ളി​ലാ​യി ഒ​ട്ടേ​റെ ടീ​മു​ക​ളെ പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്. ഐ​പി​എ​ലി​ല്‍ കൊ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​ന്‍റെ പ​രി​ശീ​ല​ക​നാ​യി​രു​ന്നു. ബം​ഗ്ലാ​ദേ​ശ്, സിം​ബാ​ബ്‌​വെ…

Read More

യു​വ​തി​യും ന​വ​ജാ​ത​ശി​ശു​വും മ​രി​ച്ച സം​ഭ​വം ! ചി​കി​ത്സാ​പ്പി​ഴ​വ്: മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: യാ​ക്ക​ര ച​ന്ദ​ന​ക്കു​റി​ശി​യി​ലെ ത​ങ്കം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ​പ്പി​ഴ​വ് മൂ​ലം യു​വ​തി​യും ന​വ​ജാ​ത​ശി​ശു​വും മ​രി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റ​സ്റ്റി​ൽ. അ​ജി​ത്, പ്രി​യ​ദ​ർ​ശി​നി, നി​ള എ​ന്നീ ഡോ​ക്ട​ർ​മാ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ സ്റ്റേ​ഷ​നി​ലെ​ത്തി​യ ഇ​വ​രെ ചോ​ദ്യം​ചെ​യ്യ​ലി​നു​ശേ​ഷം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈ ര​ണ്ടി​നാ​ണ് ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ഐ​ശ്വ​ര്യ​യു​ടെ ന​വ​ജാ​ത​ശി​ശു മ​രി​ച്ച​ത്. പി​റ്റേ​ന്ന് ഐ​ശ്വ​ര്യ​യും മ​രി​ച്ചു. ചി​കി​ത്സാ​പ്പി​ഴ​വ് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ള്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ചി​കി​ത്സാ​പ്പി​ഴ​വു​ണ്ടാ​യെ​ന്ന മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ടി​ന് പി​ന്നാ​ലെ​യാ​ണ് മൊ​ഴി​യെ​ടു​ക്ക​ലും അ​റ​സ്റ്റും.

Read More

ച​വ​റ​യി​ൽ വാ​ൻ മി​നി ബ​സി​ലി​ടി​ച്ചു! നാ​ലുപേർ മ​രി​ച്ചു; 22 പേ​ർ​ക്ക് പ​രി​ക്ക്;മരിച്ചവർ മത്സ്യത്തൊഴിലാളികൾ

ച​വ​റ: വാ​ൻ മി​നി ബ​സി​ലി​ടി​ച്ചു നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. 22 പേ​ർ​ക്ക് പ​രു​ക്കേ​റ്റു.​ത​മി​ഴ്നാ​ട് – തി​രു​വ​ന​ന്ത​പു​രം അ​തി​ർ​ത്തി​യാ​യ പു​ല്ലു​വി​ള സ്വ​ദേ​ശി​ക​ളാ​യ ക​രു​ണാം​ബ​ര​ൻ(56), ബ​ർ​കു​മ​ൻ (46), ത​മി​ഴ്നാ​ട് മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി ബി​ജു (35), വി​ഴി​ഞ്ഞം സ്വ​ദേ​ശി ജ​സ്റ്റി​ൻ (50) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ മി​നി ബ​സ് യാ​ത്ര​ക്കാ​രാ​യ അ​ടി​മ​ല​ത്തു​റ സ്വ​ദേ​ശി റോ​യി (26), മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി വ​ർ​ഗീ​സ് (40 ) എ​ന്നി​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ 20 പേ​ർ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പു​ല​ർ​ച്ചെ 12.40ന് ഇ​ട​പ്പ​ള്ളി കോ​ട്ട​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കോ​ഴി​ക്കോ​ട് ബേ​പ്പൂ​രി​ലേ​ക്ക് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്നു മി​നി ബ​സ്. കൊ​ല്ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വാ​ൻ ഒ​രു കാ​റി​ൽ ത​ട്ടാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ മി​നി ബ​സി​ലേ​ക്ക്‌ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു . നാ​ട്ടു​കാ​രും പോ​ലീ​സും, അ​ഗ്നി​ശ​മ​ന സേ​ന​യും ആ​ണ് പ​രു​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ…

Read More

മദ്യം കിട്ടാനില്ലാത്തതിനെത്തുടര്‍ന്ന് സാനിറ്റൈസര്‍ എടുത്തു കുടിച്ചു ! ഏഴു പേര്‍ക്ക് ദാരുണാന്ത്യം…

മദ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് സാനിറ്റൈസര്‍ എടുത്തു കുടിച്ച ഏഴു പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലുള്ള വാനി ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. ദത്ത ലഞ്ചേവര്‍, നൂതന്‍ പത്തരത്കര്‍, ഗണേഷ് നന്ദേക്കര്‍, സന്തോഷ് മെഹര്‍, സുനില്‍ ധെങ്കലെ എന്നിവരാണ് മരിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. മദ്യം ലഭിക്കാനില്ല. ഇതിനെ തുടര്‍ന്നാണ് ഇവര്‍ സാനിറ്റൈസര്‍ കുടിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതി മണിയോടെ ദത്ത് ലഞ്ചേവര്‍ സാനിറ്റൈസര്‍ കുടിക്കുകയായിരുന്നു. അവശനിലയില്‍ ആയതോടെ വാനി റൂറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സാനിറ്റൈസര്‍ കഴിച്ച മറ്റൊരാള്‍ക്കും അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ഗ്രാമീണ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെ ഇയാളും മരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Read More

ഭക്ഷണമായി നല്‍കിയിരുന്നത് അരി കുതിര്‍ത്തതും പഞ്ചസാര വെള്ളവും ! മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നത്; രണ്ടു കുട്ടികളുടെ അമ്മയായ യുവതി ഭര്‍തൃവീട്ടില്‍ മരിച്ചത് നിരവധി കൊടുംക്രൂരതകള്‍ക്ക് ഇരയായ ശേഷം…

സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ഭര്‍ത്തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ പുറത്തു വരുന്നത് കൊടുംക്രൂരതയുടെ കഥകള്‍. ചെങ്കുളം പറണ്ടോട് ചരുവിളവീട്ടില്‍ തുഷാരയാണ് (26) മനസ്സിനെ മരവിപ്പിച്ച ക്രൂരതക്കൊടുവില്‍ കഴിഞ്ഞ 21ന് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കൊടിയ മര്‍ദനത്തിലും പട്ടിണിക്കിട്ടും ചികിത്സ നിഷേധിച്ചും മരിക്കുമ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയായ തുഷാരക്ക് 20 കിലോ തൂക്കമേയുണ്ടായിരുന്നുള്ളൂ. പഞ്ചസാര വെള്ളവും അരി കുതിര്‍ത്തതും മാത്രമായിരുന്നു നാളുകളായി ഇവര്‍ക്ക് ഭക്ഷണമായി നല്‍കിയത്. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്‍ വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ തുഷാരയെ ബോധക്ഷയത്തെതുടര്‍ന്നാണ് ജില്ല ആശുപത്രിയില്‍ എത്തിച്ചത്, എങ്കിലും രക്ഷിക്കാനായില്ല. ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോഴാണ് നാടിനെ നടുക്കിയ ക്രൂരത പുറത്തായത്. ഏറെനാളായി തുഷാരക്ക് ആഹാരം ലഭിച്ചിരുന്നില്ലെന്നും 20 കിലോ…

Read More

ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ പോലീസ് സ്‌കൂട്ടര്‍ ചവിട്ടി വീഴ്ത്തി; റോഡില്‍ തെറിച്ചു വീണ് ഗര്‍ഭിണിയ്ക്ക് ദാരുണാന്ത്യം…വനിതാ ദിനത്തില്‍ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ഹെല്‍മറ്റ് ധരിക്കാത്തതിന് പൊലീസുകാരന്‍ ചവിട്ടി വീഴ്ത്തിയതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് ഗര്‍ഭിണി മരിച്ചു. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. മൂന്നു മാസം ഗര്‍ഭിണിയായ ഉഷയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ട്രിച്ചി തഞ്ചാവൂര്‍ ദേശീയപാതയിലുണ്ടായ ഉപരോധത്തില്‍ നാട്ടുകാര്‍ വ്യാപകമായ ആക്രമം അഴിച്ചുവിടുകയും ചെയ്തു. കുറ്റക്കാരനായ പൊലീസുകാരനെ അറസ്റ്റ് ചെയ്യുമെന്ന് എസ് പി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ അവസാനിച്ചത്. ഉഷ സ്‌കൂട്ടറില്‍ ഭര്‍ത്താവ് രാജയുടെ കൂടെ സഞ്ചരിക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിക്കാതിരുന്ന രാജ പൊലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് മറ്റൊരുബൈക്കില്‍ പിന്തുടര്‍ന്ന് വന്ന കാമരാജ് എന്ന പൊലീസുകാരന്‍ ഇവരുടെ സ്‌കൂട്ടര്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു. വീഴ്ചയില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഉഷ ആശുപത്രിയിലെത്തും മുന്‍പേ മരിച്ചു. ഭര്‍ത്താവ് രാജ ചികിത്സയിലാണ്. ഇതേത്തുടര്‍ന്ന് പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് ജനങ്ങള്‍ ട്രിച്ചി തഞ്ചാവൂര്‍ പാത ഉപരോധിക്കുകയായിരുന്നു. ഉപരോധം അക്രമങ്ങളിലേക്ക് വഴിമാറി.…

Read More