സിപിഎം നേതാവ് രണ്ടാനച്ഛനായി എത്തിയതോടെ കിടക്കപ്പൊറുതി നഷ്ടമായത് മകള്‍ക്ക് ! ഹോസ്റ്റലില്‍ അഭയം പ്രാപിച്ചപ്പോള്‍ ഫോണ്‍വിളിയും വീട്ടിലെത്തുമ്പോള്‍ കടന്നുപിടിത്തവും; കല്യാണം കഴിഞ്ഞപ്പോള്‍ ഭീഷണിയും

നിരന്തരം പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന അഞ്ചല്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ രണ്ടാനച്ഛനെതിരേ കേസ്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ. മുന്‍ ഏരിയാ സെക്രട്ടറിയുമായ നേതാവിനെതിരെയാണ് കേസ്. പീഡനത്തിനിരയായ പെണ്‍കുട്ടി തിരുവനന്തപുരം റൂറല്‍ എസ്പി.യ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെ അമ്മയെ നേതാവ് ഈയിടെയാണ് വിവാഹം കഴിച്ചത്. ഇവരുടെ ആദ്യ വിവാഹത്തിലുള്ളതാണ് പരാതിക്കാരിയായ പെണ്‍കുട്ടി.

അമ്മയെ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ ഇയാള്‍ തന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്നും അന്നേ ഇയാളുടെ പെരുമാറ്റം ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നതായി പെണ്‍കുട്ടി പരാതിയില്‍ ആരോപിക്കുന്നു.”മാനസികമായും ശാരിരികമായും പീഡിപ്പിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് വനിതാ ഹോസ്റ്റലിലേക്ക് താമസം മാറ്റി. തന്നെ പിന്‍തുടരുകയും രാത്രി ഫോണില്‍ വിളിച്ച് അസഭ്യമായി സംസാരിക്കുകയും ചെയ്തിരുന്നു. പീഡനശ്രമം സഹിക്കാന്‍ കഴിയാത്തതിനാല്‍ ഹോസ്റ്റലില്‍ നിന്നും വീട്ടില്‍ പോലും പോകാറില്ലായിരുന്നു. പീഡനശ്രമം അമ്മയോട് പറഞ്ഞാല്‍ കൊല്ലും എന്നും ഭീഷണിപ്പെടുത്തി”. പെണ്‍കുട്ടി വെളിപ്പെടുത്തുന്നു.

അതേസമയം ഇയാളുടെ ശല്യത്തെ തുടര്‍ന്ന് മറ്റൊരു യുവാവിനെ രജിസ്റ്റര്‍ വിവാഹം കഴിച്ചതായും ഇതിന് ശേഷവും  ഭീഷണി തുടരുന്നുവെന്നും പരാതിയില്‍ പറയുന്നു. അച്ഛനുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയാണ് രണ്ടാനച്ഛനെ അമ്മ വിവാഹം ചെയ്തത്. രണ്ടാനച്ഛന്‍ എത്തിയതോടെ മാനം പോകാതിരിക്കാനാണ് പെണ്‍കുട്ടി ഹോസ്റ്റലിലേക്ക് മാറിയത്. എന്നിട്ടും രണ്ടാനച്ഛന്‍ വെറുതെ വിട്ടില്ല. രാത്രി 11 മണിക്ക് പോലും ഫോണില്‍ വിളിച്ച് സംസാരം. വീട്ടിലെത്തിയാല്‍ കടന്ന് പിടിത്തവും ചുംബനവും പതിവായിരുന്നു.

അഞ്ച് വര്‍ഷം കൊണ്ട് ഇയാള്‍ ഇത്തരത്തില്‍ പെരുമാറുന്നുവെന്ന് പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി ഒരാളെ വിവാഹം കഴിച്ചു എന്നറിഞ്ഞതോടെ ഭീഷണിയുമായെത്തി. ഭര്‍ത്താവിനേയും യുവതിയേയും ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. 15 വയസ്സുമുതല്‍ എന്റെ ഇഷ്ട പ്രകാരം അല്ലാതെ എന്റെ ശരീരത്തില്‍ മോശമായി പിടിക്കുകയും ചുംബിക്കുകയും ചെയ്തതിനും ഇപ്പോള്‍ കുടുംബമായി ജീവിക്കാന്‍ തടസം നില്‍ക്കുകയും ചെയ്യുന്ന പ്രതിക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

Related posts