കൂടെക്കിടന്നാല്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കിത്തരാം ! മലയാള സിനിമയിലെ പ്രമുഖനടനെതിരേ ആരോപണവുമായി നടി ശ്രീലേഖ…

സ്ത്രീകള്‍ ഏറ്റവുമധികം ചൂഷണം നേരിടുന്ന ഒരു മേഖലയായി കഴിഞ്ഞ കുറേനാളുകള്‍ കൊണ്ട് സിനിമാലോകം മാറിയിട്ടുണ്ട്. വലിയ സിനിമാസ്വപ്‌നങ്ങളുമായി ചെല്ലുന്ന പല പെണ്‍കുട്ടികളും ചൂഷണത്തിനിരയായിത്തീരുന്നു.

ഇപ്പോള്‍ തിളങ്ങിനില്‍ക്കുന്ന ഒരുപാട് പ്രമുഖ നടിമാര്‍ക്കും ഇത്തരത്തിലുള്ള ദുരനുഭവങ്ങളുടെ കഥകള്‍ പറയാനുണ്ട്. ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ അവര്‍ക്കുണ്ടായ മോശമായ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ നടിമാര്‍ മലയാളത്തിലും ധാരാളമായുണ്ട്.

ബംഗാളി സിനിമയിലെ മിന്നുംതാരമായ ശ്രീലേഖ മിത്രയാണ് ഇപ്പോള്‍ ഇത്തരമൊരു അനുഭവം തുറന്നു പറഞ്ഞ് രംഗത്തു വന്നിരിക്കുന്നത്. താരം സിനിമയില്‍ ആദ്യമായി അവസരം ചോദിച്ചു പോയപ്പോള്‍ ഉണ്ടായ അനുഭവമാണ് ഒരു പ്രമുഖ മാധ്യമത്തിലെ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തിയത്.

ഒരു മലയാള സിനിമയുടെ നൃത്തരംഗം അഭിനയിക്കാന്‍ വേണ്ടിയാണ് താരം ആദ്യമായി സെറ്റ്ല്‍ പോയത്. അവിടെവച്ച് ഒരു പ്രമുഖ നടന്‍ താരത്തെ സമീപിക്കുകയും, കൂടെ കിടന്നാല്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കി തരാമെന്ന് പറയുകയായിരുന്നു.

പക്ഷേ താരം ഈ വിഷയം സംവിധായകനോട് തുറന്നു പറഞ്ഞപ്പോള്‍, അദ്ദേഹം സിനിമയില്‍ പച്ചപിടിക്കണമെങ്കില്‍ കുറച്ചൊക്കെ അഡ്ജസ്റ്റ്‌മെന്റ് വേണമെന്നും പറയുകയായിരുന്നു എന്ന് താരം അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇത്തരം അഡ്ജസ്റ്റുമെന്റുകള്‍ സിനിമാലോകത്ത് പതിവാണെന്ന ഭാവമാണ് ഇത്തരത്തിലുള്ള പല ചൂഷകര്‍ക്കുമുള്ളത്.

സിനിമാരംഗത്തും ടെലിവിഷന്‍ രംഗത്തും സജീവമായ താരമാണ് ശ്രീലേഖ മിത്ര. അര്‍ദ്ദങ്കിനി ഏക് അര്‍ദ്ധ സത്യ എന്ന ഹിന്ദി സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. 1996ല്‍ സെയ് രാത് എന്ന ബംഗാളി സിനിമയിലൂടെയാണ് താരം ചലച്ചിത്രരംഗത്തേക്ക് ചുവടുവച്ചത്.

Related posts

Leave a Comment