എസ്എഫ്‌ഐ നേതാവിന്റെ ലീലാവിലാസം! പെണ്‍കുട്ടികളെക്കുറിച്ച് വാട്‌സ്ആപ്പിലൂടെ അശ്ലീലസന്ദേശം; നേതാവിന് പെണ്‍കുട്ടികളുടെ വക കൂട്ടത്തല്ല്

SFiപെണ്‍കുട്ടികളെക്കുറിച്ച് വാട്‌സ്ആപ്പിലൂടെ അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിച്ച എസ്എഫ്‌ഐ നേതാവിനെ പെണ്‍കുട്ടികള്‍ കൂട്ടത്തോടെ മര്‍ദിച്ചു. കുട്ടിക്കാനത്തെ ഒരു കോളജിലാണ് സംഭവം നടന്നത്. രാവിലെ കോളജിലെത്തിയ മുന്‍ ചെയര്‍മാന്‍ കൂടിയായ നേതാവിനെയാണ് പെണ്‍കുട്ടികള്‍ വളഞ്ഞ് വച്ച് തല്ലിയത്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ഇയാള്‍ വാട്‌സ്ആപ്പിലൂടെ കോളജിലെ രണ്ട് പെണ്‍കുട്ടികളെക്കുറിച്ച് അപവാദം പറഞ്ഞ് പരത്തി എന്നതാണ് പരാതി. ഇതേക്കുറിച്ച് ചോദിച്ചശേഷമാണ് പെണ്‍കുട്ടികള്‍ നേതാവിനെ തല്ലിയത്.

മാപ്പ് പറയണമെന്ന് നേതാവിനോട് പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞ നേതാവ് പെണ്‍കുട്ടികളെ അസഭ്യം പറയുകയും, താന്‍ ഇനിയും ഇത്തരം സന്ദേശങ്ങള്‍ അയയ്ക്കുമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. നേതാവ് ആക്രോശം തുടര്‍ന്നതോടെ രോഷാകുലയായ ഒരു പെണ്‍കുട്ടി ഇയാളെ തല്ലാന്‍ കൈയ്യോങ്ങി. എന്നാല്‍ അയാള്‍ പെണ്‍കുട്ടിയുടെ കൈയ്യില്‍ കടന്ന് പിടിച്ച് കൈ തിരിക്കുകയും നിലത്തേയ്ക്ക് തള്ളുകയും ചെയ്തു.

പെണ്‍കുട്ടി നിലത്ത് വീണതോടെ കൂടെയുണ്ടായിരുന്ന മറ്റ് പെണ്‍കുട്ടികള്‍ കൂട്ടത്തോടെ മാറിമാറി ഇയാളുടെ മുഖത്ത് അടിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് യാതൊരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍. പോലീസില്‍ പരാതി നല്‍കുമെന്ന് കൈയ്ക്ക് പരിക്കേറ്റ പെണ്‍കുട്ടി. തന്നയാരും തല്ലിയിട്ടില്ലെന്ന് എസ്എഫ്‌ഐ നേതാവ്.

Related posts