ഷ​വ​ർ​മ ക​ഴി​ച്ച 8 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ! ബേ​ക്ക​റി പൂ​ട്ടി, ഉ​ട​മ അ​റ​സ്റ്റി​ൽ; പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പറഞ്ഞത് ഇങ്ങനെ…

നെ​ടു​മ്പാ​ശേ​രി: അ​ത്താ​ണി​യി​ലെ പു​തു​ശേ​രി ബേ​ക്ക​റി​യി​ൽ​നി​ന്നു ഷ​വ​ർ​മ ക​ഴി​ച്ച എ​ട്ടു പേ​രെ ഭ​ക്ഷ്യ​വി​ഷ ബാ​ധ​യെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ബേ​ക്ക​റി പൂ​ട്ടി ഉ​ട​മ ആ​ന്‍റ​ണി​യെ (53) അ​റ​സ്റ്റു ചെ​യ്തു. ഷ​വ​ർ​മ​യോ​ടൊ​പ്പം ക​ഴി​ച്ച മ​യോ​ണൈ​സി​ൽ​നി​ന്നാ​ണ് ഭ​ക്ഷ്യ​വി​ഷ ബാ​ധ​യേ​റ്റ​ത്.

ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​ണു​ബാ​ധ​യാ​ണ് വി​ഷ​ബാ​ധ​യ്ക്കി​ട​യാ​ക്കി​യ​തെ​ന്നു ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം പ​റ​ഞ്ഞു.

ബേ​ക്ക​റി​യി​ൽ​നി​ന്നു വെ​ള്ളി​യാ​ഴ്ച രാ​ത്രി ഷ​വ​ർ​മ ക​ഴി​ച്ച​വ​ർ​ക്ക് ഇ​ന്ന​ലെ രാ​വി​ലെ വ​യ​റി​ള​ക്ക​വും അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ചെ​ങ്ങ​മ​നാ​ട് ഇ​ള​യി​ട​ത്ത് ഗോ​കു​ൽ സോ​മ​ൻ (23), പു​തി​യേ​ട​ൻ റെ​നൂ​ബ് ര​വി (21), വാ​ട​ക​പ്പു​റ​ത്ത് ജി​ഷ്ണു വേ​ണു (25), ചെ​ട്ടി​ക്കാ​ട് ശ്രീ​രാ​ജ് സു​രേ​ഷ് (24), പാ​ല​പ്ര​ശേ​രി ആ​ട്ടാം​പ​റ​മ്പി​ൽ അ​മ​ൽ കെ. ​അ​നി​ൽ (23) എ​ന്നി​വ​രെ ചെ​ങ്ങ​മ​നാ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും കു​ന്നു​ക​ര മ​നാ​യി​ക്കു​ട​ത്ത് സു​ധീ​ർ സ​ലാം (35), മ​ക്ക​ളാ​യ ഹൈ​ദ​ർ (7), ഹൈ​റ (5) എ​ന്നി​വ​രെ ദേ​ശം സി​എ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. ജി​ല്ലാ ക​ള​ക്ട​ർ​ക്കു ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Related posts

Leave a Comment