ഡെൽറ്റ പ്ലസ് വകഭേദം! മഹാരാഷ്‌ട്രയിൽ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച സ്ത്രീ മരിച്ചു

മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ കൊ​​​റോ​​​ണ വൈ​​​റ​​​സി​​​ന്‍റെ ഡെ​​​ൽ​​​റ്റ പ്ല​​​സ് വ​​​ക​​​ഭേ​​​ദം ബാ​​​ധി​​​ച്ച് അ​​​റു​​​പ​​​ത്തിമൂ​​​ന്നു​​​കാ​​​രി മ​​​രി​​​ച്ചു.

ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് ഡെ​​​ൽ​​​റ്റ പ്ല​​​സ് വ​​​ക​​​ഭേ​​​ദം മൂ​​​ലം മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം മൂ​​​ന്നാ​​​യി. ജൂ​​​ലൈ 27നാ​​​ണ് മും​​​ബൈ ഘാ​​​ട്കോ​​​പ്പ​​​ർ സ്വ​​​ദേ​​​ശി​​​നി മ​​​രി​​​ച്ച​​​ത്.

ഓ​​​ഗ​​​സ്റ്റ് 11നാ​​​ണ് ഡെ​​​ൽ​​​റ്റ പ്ല​​​സ് വ​​​ക​​​ഭേ​​​ദം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ര​​​ണ്ടു ഡോ​​​സ് കോ​​​വി​​​ഷീ​​​ൽ​​​ഡ് വാ​​​ക്സി​​​നും ഇ​​​വ​​​ർ സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, ജൂ​​​ലൈ 21നു ​​​പോ​​​സി​​​റ്റീ​​​വാ​​​യി. വ​​​ര​​​ണ്ട ചു​​​മ, രു​​​ചി​​​യി​​​ല്ലാ​​​യ്മ, ശ​​​രീ​​​ര​​​വേ​​​ദ​​​ന, ത​​​ല​​​വേ​​​ദ​​​ന എ​​​ന്നി​​​വ​​​യാ​​​യി​​​രു​​​ന്നു രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ.

മ​​​രി​​​ച്ച സ്ത്രീ​​​യു​​​ടെ ആ​​​റു ബ​​​ന്ധു​​​ക്ക​​​ൾ കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വാ​​​യി. ഇ​​​തി​​​ൽ ര​​​ണ്ടു പേ​​​ർ​​​ക്ക് ഡെ​​​ൽ​​​റ്റ പ്ല​​​സ് വ​​​ക​​​ഭേ​​​ദം സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം ആ​​​ശ​​​ങ്ക​​​യ്ക്കു വ​​​ക​​​യി​​​ല്ലെ​​​ന്നും രോ​​​ഗി​​​യു​​​ടെ സ​​​ന്പ​​​ർ​​​ക്ക​​​പ​​​ട്ടി​​​ക​​​യി​​​ലെ മു​​​ഴു​​​വ​​​ൻ ആ​​​ളു​​​ക​​​ളെ​​​യും ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

രോ​​​ഗം ബാ​​​ധി​​​ച്ച 20 പേ​​​രെ തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​താ​​​യി തി​​​ങ്ക​​​ളാ​​​ഴ്ച മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. നേ​​​ര​​​ത്തേ എ​​​ൺ​​​പ​​​തു​​​കാ​​​രി​​​യും അ​​​റു​​​പ​​​ത്തി​​​യൊ​​​ന്പ​​​തു​​​കാ​​​ര​​​നും ഡെ​​​ൽ​​​റ്റ പ്ല​​​സ് വ​​​ക​​​ഭേ​​​ദം ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചി​​​രു​​​ന്നു.

ബു​​​ധ​​​നാ​​​ഴ്ച മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ 20 പു​​​തി​​​യ ഡെ​​​ൽ​​​റ്റ പ്ല​​​സ് കേ​​​സു​​​ക​​​ൾ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ രോ​​​ഗി​​​ക​​​ൾ 65 ആ​​​യി.

Related posts

Leave a Comment