ഷാ​ഫി​യു​ടെ ചോ​ര​പു​ര​ണ്ട വ​സ്ത്രം ഉ​യ​ർ​ത്തി​ക്കാ​ട്ടി സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: കെഎസ് യു ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ​യ്ക്കു​മെ​തി​രാ​യ പോ​ലീ​സ് ന​ട​പ​ടി​യി​ൽ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​ഷേ​ധം. ബു​ധ​നാ​ഴ്ച സ​ഭ ചേ​ർ​ന്ന​പ്പോ​ഴാ​ണു പ്ര​തി​പ​ക്ഷം വി​ഷ​യം ഉ​ന്ന​യി​ച്ച​ത്.

ഷാ​ഫി​യു​ടെ ര​ക്തം​പു​ര​ണ്ട വ​സ്ത്രം സ​ഭ​യി​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടി. ചോ​ദ്യോ​ത്ത​ര​വേ​ള നി​ർ​ത്തി വ​ർ​ച്ച് വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ചോ​ദ്യോ​ത്ത​ര വേ​ള നി​ർ​ത്തി​വ​യ്ക്കാ​നാ​വി​ല്ലെ​ന്നും ഇ​തേ​വി​ഷ​യ​ത്തി​ൽ ല​ഭി​ച്ച അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് പ​രി​ഗ​ണി​ക്കാ​മെ​ന്നും സ്പീ​ക്ക​ർ മ​റു​പ​ടി ന​ൽ​കി.

ഇ​തോ​ടെ പ്ല​ക്കാ​ർ​ഡും ബാ​ന​റു​മാ​യി പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മാ​ർ​ക്ക് ദാ​ന​ത്തി​നെ​തി​രെ കെഎസ് യു നി​യ​മ​സ​ഭ​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലാ​ണു ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്ത് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കു പ​രി​ക്കേ​റ്റ​ത്.

Related posts