വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ അല്ല ജീവത്തിലാണ് ഹീ​റോ​യി​സം കാ​ണി​ക്കേണ്ടതെന്ന് ഷാ​ഹി​ദ ക​മാ​ൽ

കൊ​ല്ലം: അ​തീ​വ ശ്ര​ദ്ധ​യോ​ടും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചും വേ​ണം വാ​ഹ​നം ഓ​ടി​കേണ്ടതെന്ന് വനിതാകമ്മീഷൻ അംഗം ഷാഹിദാകമാൽ. ഹീ​റോ​യി​സം കാ​ണി​ക്കേ​ണ്ട​ത് ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ ആ​ണ്. മ​ദ്യ​പി​ച്ചു ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ നി​ര​പ​രാ​ധി​ക​ളാ​ണ് പ​ല​പ്പോ​ഴും ബ​ലി​യാ​ടാ​കു​ന്ന​ത്.

കൊ​ല്ലം മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പും ട്രാ​ക്കും ,കൊ​ട്ടി​യം ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി​യും ചേർന്ന് ന​ട​ത്തി​യ നേ​ർ​വ​ഴി ഗ​താ​ഗ​ത ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു വ​നി​താ​ക​മ്മീ​ഷ​നം​ഗം. ദേ​ശീ​യ റോ​ഡ് സു​ര​ക്ഷാ വാ​രത്തിന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച നേ​ർ​വ​ഴി ട്രാ​ഫി​ക് ബോ​ധ​വ​ൽ​ക്ക​ര​ണ​വും അ​പ​ക​ട ര​ക്ഷാ പ​രി​ശീ​ല​നവും ന​ട​ത്തി.​

ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ വി​ന്നി വെ​ട്ടു​ക​ല്ലേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ഡ് സു​ര​ക്ഷ സ​ന്ദേ​ശം ആ​ർടി​ഒ സ​ജി​ത് നൽകി. അ​ഗ്നി​ശ​മ​ന സേ​ന കൊ​ല്ലം സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഹ​രി​കു​മാ​ർ, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ശ​ര​ത് ച​ന്ദ്ര​ൻ, ട്രാ​ക്ക് വൈസ് ​പ്ര​സി​ഡ​ന്‍റ് സ​ത്യ​ൻ, ട്രാ​ക്ക് ജോ. ​സെ​ക്ര. ഡോ. ​ആ​തു​ര​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts