മ​ക​ന്‍റെ അ​ടു​ത്തെ​ത്താ​ൻ വെ​മ്പ​ൽ കൊ​ണ്ട് ഒ​ര​മ്മ മ​ന​സ്; പ​ക്ഷേ ട്രം​പ് കനിയണം…!

ന്യൂ​യോ​ർ​ക്ക്: മ​സ്തി​ഷ്ക​രോ​ഗം ബാ​ധി​ച്ച് മ​ര​ണ​ത്തി​ലേ​ക്ക് ന​ട​ന്ന​ടു​ക്കു​ന്ന മ​ക​നൊ​പ്പം അ​ല്പ​സ​മ​യം ചെ​ല​വ​ഴി​ക്ക​ണം… അ​വ​നെ ചേ​ർ​ത്തു​പി​ടി​ച്ച് ഇ​രി​ക്ക​ണം… യെ​മ​നി പൗ​ര​യാ​യ ഷൈ​മ സ്വീ​ലെ​യു​ടെ ആ​ഗ്ര​ഹം അ​ത്ര​മാ​ത്രം. എ​ന്നാ​ൽ വി​ധി എ​തി​രാ​യി. ക​ലി​ഫോ​ർ​ണിയ​യി​ൽ ചി​കി​ത്സ​യി​ലു​ള്ള മ​ക​നെ ഒ​രു നോ​ക്ക് കാ​ണാ​നാ​കാ​തെ വി​തു​മ്പു​ക​യാ​ണ് ഈ ​അ​മ്മ.

ജ​ന്മ​നാ മ​സ്തി​ഷ്ക​രോ​ഗം ബാ​ധി​ച്ച ര​ണ്ടു വ​യ​സു​കാ​ര​ൻ അ​ബ്ദു​ള്ള ഹ​സ​ന്‍റെ മാ​താ​വാ​ണ് ഷൈ​മ. മ​ര​ണ​ത്തി​ന്‍റെ നൂ​ൽ​പാ​ല​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്യു​ക​യാ​ണ് അ​ബ്ദു​ള്ള. തി​രി​കെ ജീ​വി​ത​ത്തി​ലേ​ക്ക് വ​രാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്ന് വൈ​ദ്യ​ശാ​സ്ത്ര​ലോ​കം അ​പ്പാ​ടെ വി​ധി എ​ഴു​തു​ക​യും ചെ​യ്തു. കാ​ര്യ​ങ്ങ​ൾ ഇ​ത്ര ഗു​രു​ത​ര​മാ​യി​ട്ടും മ​ക​ന്‍റെ അ​ടു​ത്തെ​ത്താ​ൻ ഷൈ​മ​ക്കാ​കു​ന്നി​ല്ല. ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ചി​ല നി​യ​മ​ങ്ങ​ളാ​ണ് ഈ ​അ​മ്മ​യു​ടെ ജീ​വി​താ​ഭി​ലാ​ഷ​ത്തി​നു മു​ന്നി​ൽ മ​തി​ലു കെ​ട്ടി​യ​ത്.

അ​ഭ​യാ​ർ​ഥി രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്ക് ഡോ​ണാ​ൾ​ഡ് ട്രം​പ് ഭ​ര​ണ​കൂ​ടം ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്രാ​വി​ല​ക്കാ​ണ് മ​ക​നൊ​പ്പം ചെ​ല​വ​ഴി​ക്കാ​നു​ള്ള ഷൈ​മ​യു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ​ക്ക് ത​ട​സ​മാ​യ​ത്. അ​മേ​രി​ക്ക​ൻ പൗ​ര​നാ​യ ഭ​ർ​ത്താ​വ് അ​ലി ഹ​സ​നാ​ണ് മ​ക​നൊ​പ്പം ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. എ​ന്നാ​ൽ, അ​മ്മ​യു​ടെ സ​മീ​പ്യ​ത്തി​ന് പ​ക​ര​മാ​കി​ല്ല​ല്ലോ ഒ​ന്നും.

നി​ല​വി​ൽ ഈ​ജി​പ്തി​ലാ​ണ് ഷൈ​മ താ​മ​സി​ക്കു​ന്ന​ത്. കു​ട്ടി​യെ ഈ​ജി​പ്തി​ലേ​ക്ക് മാ​റ്റു​ന്ന​ത് ജീ​വ​നു കൂ​ടു​ത​ൽ ഭീ​ഷ​ണി​യാ​കു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ക​നി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ഷൈ​മ​യും കു​ടും​ബ​വും കാ​ത്തി​രി​ക്കു​ക​യാ​ണ്.

മു​സ്‌​ലിം ഭൂ​രി​പ​ക്ഷ രാ​ജ്യ​ങ്ങ​ളാ​യ ഇ​റാ​ൻ, ലി​ബി​യ, സൊ​മാ​ലി​യ, സി​റി​യ, യെ​മ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പൗ​ര​ന്മാ​ർ​ക്കൊ​പ്പം ഉ​ത്ത​ര​കൊ​റി​യ, വെ​ന​സ്വേ​ല എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കു​മാ​ണ് യു​എ​സി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്കു​ള്ള​ത്.

Related posts