വി​ദ്യാ​ർ​ഥി സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നി​യ​മ​നി​ർ​മാ​ണം കൊണ്ടുവരും: കോ​ടി​യേ​രി

കൊ​ല്ലം: സം​സ്ഥാ​ന​ത്തെ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ല​ട​ക്കം വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം അ​നു​വ​ദി​ച്ച് നി​യ​മ​നി​ർ​മാ​ണം ഉ​ട​ൻ കൊ​ണ്ടു​വ​രു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഈ ​അ​ധ്യാ​യ​ന വ​ർ​ഷം ത​ന്നെ സ്വാ​ശ്ര​യ കാ​മ്പ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നാ​വു​ന്ന​വി​ധം നി​യ​മ​പ്രാ​ബ​ല്യം ന​ൽ​കാ​നാ​ണ് എ​ൽ​ഡി​എ​ഫ് തീ​രു​മാ​നം.

എ​സ്എ​ഫ്ഐ 33 ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം െ ച​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​നി​യ​മ​സ​ഭാ സ​മ്മേ​ള​ന കാ​ല​യ​ള​വി​ൽ ബി​ൽ അ​വ​ത​രി​പ്പി​ച്ച് നി​യ​മ​നി​ർ​മാ​ണ​ത്തി​ന് ക​ഴി​യി​ല്ല. നി​യ​മ​സ​ഭാ സ​മ്മേ​ള​നം ക​ഴി​യു​ന്ന ഉ​ട​ൻ ഇ​ക്കാ​ര്യ​ത്തി​ൽ നി​യ​മ​പ്രാ​ബ​ല്യ​മു​ള്ള സം​വി​ധാ​ന​മു​ണ്ടാ​ക്കും.

കാ​മ്പ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​റി​ന്. വി​ദ്യാ​ർ​ഥി പ്രാ​തി​നി​ധ്യ​മി​ല്ലാ​തി​രു​ന്ന സ​ർ​വ​ക​ലാ​ശാ​ല​ക​ളുെ​ട സി​ൻ​ഡി​ക്കേ​റ്റി​ൽ അ​ത് ഉ​റ​പ്പാ​ക്കാ​നു​ള്ള ഇ​ട​പെ​ട​ലും സ​ർ​ക്കാ​ർ ന​ട​ത്തി​യി​ട്ടു​ണ്ട്.

പോ​ലീ​സി​ലെ ദാ​സ്യ​പ​ണി​യ​ട​ക്കം വി​വി​ധ വി​ഷ​യ​ങ്ങ​ളു​യ​ർ​ത്തി ഇ​ട​തു​ഭ​ര​ണ​ത്തിെ​ൻ​റ പ്ര​തിഛാ​യ ന​ശി​പ്പി​ക്കാ​ണ് കു​ത്ത​ക മാ​ധ്യ​മ​ങ്ങ​ളെ​കൂ​ടി ഉ​പ​യോ​ഗി​ച്ച് ചി​ല​ർ ശ്ര​മി​ക്കു​ന്ന​ത്. ദാ​സ്യ​പ്പ​ണി വി​വാ​ദ​ത്തി​ലും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ലു​മൊ​ക്കെ ഇ​ര​ക​ളെ സം​ര​ക്ഷി​ക്കു​ക​യും അ​വ​ർ​ക്ക് നീ​തി ന​ൽ​കു​ക​യും ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത്.

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​ത് സ​ർ​ക്കാ​രി​ന്‍റെ ഈ ​മേ​ഖ​ല​യി​ലെ ഇ​ട​പെ​ട​ൽ തെ​ളി​യി​ക്കു​ന്ന​താ​ണ്. അ​ൺ​എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ഴു​ക്കി​ന് കു​റ​വു​വ​ന്നി​ട്ടു​ണ്ടെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ജെ​യ്ക്.​സി.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ക്രം​സി​ങ്, പ്ര​സി​ഡ​ൻ​റ് വി.​പി.​സാ​നു, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി​ജി​ൻ, സി​പി​എം സം​സ്ഥാ​ന സെ​ക്രേ​ട്ട​റി​യ​റ്റം​ഗം കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ, ജി​ല്ല സെ​ക്ര​ട്ട​റി എ​സ്.​സു​ദേ​വ​ൻ, സ്വാ​ഗ​ത സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ശ്യാം​മോ​ഹ​ൻ, എം.​നൗ​ഷാ​ദ് എം.​എ​ൽ.​എ, പി.​രാ​ജേ​ന്ദ്ര​ൻ, എ​സ്.​ജ​യ​മോ​ഹ​ൻ, എ​ക്സ്.​ഏ​ണ​സ്റ്റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൊ​തു​സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ഗ​ര​ത്തി​ൽ വി​ദ്യാ​ർ​ഥി റാ​ലി ന​ട​ന്നു. പ്ര​തി​നി​നി​ധി സ​മ്മേ​ള​നം ഇ​ന്ന് രാ​വിലെ ​പ​ത്തി​ന് ആ​ശ്രാ​മം യൂ​നു​സ് ക​ൺ​വെ​ൻ​ഷ​ൻ സെ​ൻ​റ​റി​ൽ ന​ട​ക്കും.

Related posts