അഭിനയം നിർത്താൻ പോകുന്ന ഉണ്ണി; പൊട്ടിക്കരഞ്ഞുകൊണ്ട് ഉണ്ണീമുകുന്ദൻ ഷാജോണിനോട് പറഞ്ഞത്…


ഉ​ണ്ണി മു​കു​ന്ദ​നൊ​പ്പം വ​ള​രെക്കുറ​ച്ചു സി​നി​മ​ക​ളെ ചെ​യ്തി​ട്ടു​ള്ളു. ഉ​ണ്ണി​യെ ഞാ​ൻ അ​ടു​ത്ത​റി​യു​ന്ന​ത് ഒ​രു മാ​സ​ത്തോ​ളം ഒ​രു അ​മേ​രി​ക്ക​ൻ ഷോ​യ്ക്ക് പോ​യ​പ്പോ​ഴാ​ണ്.

അ​വി​ടെവ​ച്ചാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ ശ​രി​ക്കും എ​ന്താ​ണെ​ന്ന് ഞാ​ൻ മ​ന​സി​ലാ​ക്കു​ന്ന​ത്. ന​ല്ലൊ​രു സു​ഹൃ​ത്തും ന​ല്ലൊ​രു മ​നു​ഷ്യ​നു​മൊ​ക്കെ​യാ​ണ് ഉ​ണ്ണി. കു​റെ ഡാ​ൻ​സും പാ​ട്ടും സ്‌​കി​റ്റു​ക​ളും ഒ​ക്കെ​യാ​യി അ​ടി​ച്ചു പൊ​ളി​ച്ച ഒ​രു ആ​ഴ്ച ആ​യി​രു​ന്നു അ​ത്.​

എ​പ്പോ​ഴും ചി​രി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന ഉ​ണ്ണി​യെ ഒ​രു ദി​വ​സം വ​ള​രെ മൂ​ഡോ​ഫാ​യി ക​ണ്ടു. ഞ​ങ്ങ​ൾ പ​രി​പാ​ടി​യൊ​ക്കെ ക​ഴി​ഞ്ഞ് ഡി​ന്ന​ർ ക​ഴി​ക്കാ​ൻ ഇ​രി​ക്കു​മ്പോ​ൾ ആ​ണ​ത്.

ഞാ​ൻ പ​തി​യെ ഉ​ണ്ണി​യോ​ട് എ​ന്താ​ണെ​ന്ന് ചോ​ദി​ച്ചു, അ​പ്പോ​ൾ ഉ​ണ്ണി പ​റ​ഞ്ഞു, ചേ​ട്ടാ ഞാ​ൻ അ​ഭി​ന​യം നി​ർ​ത്താ​ൻ പോ​വു​ക​യാ​ണ്. എ​നി​ക്ക് പ​റ്റു​ന്നി​ല്ല എ​ന്ന്.

Unni Mukundan quits social media, Unni Mukundan signs off from social media

അ​ന്ന് ഉ​ണ്ണി​യു​ടെ ഒ​രു സി​നി​മ റി​ലീ​സ് ചെ​യ്തി​രു​ന്നു. അ​ത്ര മി​ക​ച്ച അ​ഭി​പ്രാ​യ​മ​ല്ല ചി​ത്ര​ത്തി​ന് ല​ഭി​ച്ച​ത്. അ​തി​ന്‍റെ വി​ഷ​മ​മാ​യി​രു​ന്നു.

സ​ത്യം പ​റ​ഞ്ഞാ​ൽ ഉ​ണ്ണി​യു​ടെ ക​ണ്ണി​ൽനി​ന്ന് ക​ണ്ണു​നീ​ർ വ​രു​ന്നു​ണ്ടാ​യി​രു​ന്നു. അ​ന്ന് എ​നി​ക്ക് ഉ​ണ്ണി​യോ​ട് ഒ​ന്നും പ​റ​യാ​ൻ പ​റ്റി​യി​ല്ല.

പ​ക്ഷെ ഇ​ന്ന് എ​നി​ക്ക് പ​റ​യാ​നു​ണ്ട്. അ​ട​ങ്ങാ​ത്ത സ്വ​പ്‌​ന​ങ്ങ​ളും മോ​ഹ​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും ഒ​ക്കെ ആ​യി​ട്ട് സി​നി​മ​യ്ക്ക് പു​റ​കെ ന​ട​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ഒ​രു ഇ​ൻ​സ്പി​രേ​ഷ​ൻ ആ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ. -ഷാ​ജോ​ൺ

Related posts

Leave a Comment