കൈ​യി​ൽ പ്ര​ത്യേ​ക ആ​കൃ​തി​യി​ലു​ള്ള മു​റി​വു​ക​ൾ; മ​ര​ണാ​ന​ന്ത​ര ജീ​വി​ത​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​തി​ന് തെ​ളി​വ്; ന​വീ​നി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം

കോ​ട്ട​യം: ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​രാ​യ ദ​മ്പ​തി​ക​ളെ​യും ഇ​വ​രു​ടെ സു​ഹൃ​ത്താ​യ അ​ധ്യാ​പി​ക​യെ​യും അ​രു​ണാ​ച​ല്‍​പ്ര​ദേ​ശി​ലെ ഹോ​ട്ട​ലി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് പ​റ​യു​ന്ന​തി​നെ.

അ​ന്ധ​വി​ശ്വാ​സ​ത്തി​നും ദു​ര്‍​മ​ന്ത്ര​വാ​ദ​ത്തി​നും സാ​ത്താ​ന്‍ സേ​വ​യ്ക്കും ബ്ലാ​ക് മാ​ജി​ക്കി​നും ഇ​ര​യാ​യാ​ണ് ദ​മ്പ​തി​ക​ളും സു​ഹൃ​ത്തും‍ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് സൂ​ച​ന.

മൂ​വ​രു​ടെ​യും കൈ​ഞ​ര​മ്പു​ക​ളി​ല്‍ സ്വ​യം​വ​രു​ത്തി​യ​താ​യി ക​രു​തു​ന്ന പ്ര​ത്യേ​ക ആ​കൃ​തി​യി​ലു​ള്ള മു​റി​വു​ക​ള്‍ ക​ണ്ടെ​ത്തി.മ​ര​ണാ​ന​ന്ത​ര ജീ​വി​ത​ത്തെ​ക്കു​റി​ച്ച് സ്ഥി​ര​മാ​യി ഇ​വ​ര്‍ ഇ​ന്‍റ​ർ​നെ​റ്റി​ൽ തെ​ര​ഞ്ഞി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. ന​വീ​നി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു.

ഇ​വ​ര്‍ ബ്ലാ​ക് മാ​ജി​ക്കി​ന് അ​ടി​പ്പെ​ട്ട​താ​യി ദേ​വി​യു​ടെ ബ​ന്ധു​കൂ​ടി​യാ​യ പ്ര​മു​ഖ ആ​ര്‍​ട്ടി​സ്റ്റ് സൂ​ര്യ കൃ​ഷ്ണ​മൂ​ര്‍​ത്തി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്രീ​ക​രി​ച്ച് സാ​ത്താ​ന്‍​സേ​വ പ്ര​ചാ​ര​ത്തി​ലു​ണ്ടെ​ന്നും ഇ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

മീ​ന​ടം നെ​ടും​പൊ​യ്ക​യി​ല്‍ ന​വീ​ന്‍ തോ​മ​സ് (39), ഭാ​ര്യ ദേ​വി ബാ​ല​ന്‍ (39), ഇ​വ​രു​ടെ സു​ഹൃ​ത്ത് ആ​ര്യ നാ​യ​ര്‍ (27) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ലോ​വ​ര്‍ സു​ബാ​ന്‍​സി ജി​റോ​യി​ലു​ള്ള ബ്ലു​പൈ​ന്‍ ഹോ​ട്ട​ലി​ലെ 305-ാം ന​മ്പ​ര്‍ മു​റി​യി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ഇ​വ​രെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ആ​ര്യ​യു​ടെ മൃ​ത​ദേ​ഹം ക​ട്ടി​ലി​ലും ദ​മ്പ​തി​മാ​രു​ടേ​ത് ത​റ​യി​ലും കു​ളി​മു​റി​യി​ലു​മാ​ണു ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​നു മൂ​ന്നു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. “സ​ന്തോ​ഷ​ത്തോ​ടെ ഞ​ങ്ങ​ള്‍ ജീ​വി​ച്ചു, ഇ​നി ഞ​ങ്ങ​ള്‍ പോ​കു​ന്നു” എ​ന്നെ​ഴു​തി മൂ​വ​രും ഒ​പ്പി​ട്ട കു​റി​പ്പ് മു​റി​യി​ല്‍​നി​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment