ഷ​ക്കീ​ബി​ന് ര​ണ്ട് വ​ർ​ഷം ഐ​സി​സി വി​ല​ക്ക്


ദു​ബാ​യ്: ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ ഷ​ക്കീ​ബ് അ​ൽ ഹ​സ​ന് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ന്‍റെ (ഐ​സി​സി) വി​ല​ക്ക്. ര​ണ്ടു വ​ര്‍​ഷം മു​ൻ​പ് ഒ​ത്തു​ക​ളി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു വാ​തു​വ​യ്പു സം​ഘം സ​മീ​പി​ച്ച​കാ​ര്യം ഷക്കീബ് മ​റ​ച്ചു​വ​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി. ര​ണ്ട് വ​ർ​ഷ​ത്തേ​യ്ക്കാ​ണ് താ​ര​ത്തെ ഐ​സി​സി വി​ല​ക്കി​യ​ത്. ത​ൽ​ക്കാ​ലം ഒ​രു വ​ർ​ഷ​ത്തെ വി​ല​ക്ക് അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്നും ഐ​സി​സി വ്യ​ക്ത​മാ​ക്കി.

മൂ​ന്ന് ത​വ​ണ വാ​തു​വ​യ്പ് സം​ഘം ഷ​ക്കീ​ബി​നെ സ​മീ​പി​ച്ചെ​ന്നാ​ണ് ഐ​സി​സി ക​ണ്ടെ​ത്ത​ൽ. വാ​തു​വ​യ്പു​ സംഘം ഷ​ക്കീ​ബി​നെ സ​മീ​പി​ച്ചെ​ങ്കി​ലും താ​രം അ​തി​നു വ​ഴ​ങ്ങി​യി​ല്ല. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം ഐ​സി​സി​യെ അ​റി​യി​ക്കേ​ണ്ട ബാ​ധ്യ​ത ഷ​ക്കീബി​നു​ണ്ടാ​യി​രു​ന്നു. ഇ​തു ര​ഹ​സ്യ​മാ​ക്കി വ​ച്ച​താ​ണ് താ​ര​ത്തി​നു വി​ന​യാ​യ​ത്.

എ​ല്ലാ ഫോ​ര്‍​മാ​റ്റി​ല്‍​നി​ന്നു​മാ​ണ് താ​ര​ത്തെ ഐ​സി​സി വി​ല​ക്കി​യ​ത്. ഇ​ത് ബം​ഗ്ലാ​ദ​ശി​നു വ​ന്‍ തി​രി​ച്ച​ടി​യാ​ണ്. ഓ​ൾ​റൗ​ണ്ട​ർ​മാ​രു​ടെ ഐ​സി​സി റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഷ​ക്കീ​ബ്.

തെ​റ്റ് സ​മ്മ​തി​ക്കു​ന്നു​വെ​ന്ന് ഷ​ക്കീ​ബ് പ​റ​ഞ്ഞു. ഐ​സി​സി​യെ വി​വ​ര​മ​റി​യി​ക്കാ​തി​രു​ന്ന​ത് ത​ന്‍റെ പി​ഴ​വാ​ണ്. ക്രി​ക്ക​റ്റി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന​ത് ദുഃ​ഖ​ക​ര​ണ​മാ​ണെ​ന്നും ഷ​ക്കീ​ബ് പ്ര​തി​ക​രി​ച്ചു.

Related posts