അ​ല്ലു അ​ർ​ജു​നെ അ​റി​യി​ല്ലെന്ന് ഷക്കീല; സോഷ്യൽമീഡിയയിൽ വാക്പോര്

തെ​ലു​ങ്ക് സി​നി​മ​യി​ലെ വി​ല​യേ​റി​യ സൂ​പ്പ​ര്‍ താ​ര​മാ​ണ് അ​ല്ലു അ​ര്‍​ജു​ൻ. ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലും ക​ന്ന​ഡ​യി​ലു​മൊ​ക്കെ അ​ല്ലു അ​ർ​ജു​ന് ആ​രാ​ധ​ക​രേ​റെ​യു​ണ്ട്.

എ​ന്നാ​ൽ അ​ല്ലു അ​ർ​ജു​നെ ത​നി​ക്ക് അ​റി​യി​ല്ലെ​ന്നാ​ണ് ന​ടി ഷ​ക്കീ​ല പ​റ​യു​ന്ന​ത്. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് അ​ല്ലു അ​ര്‍​ജു​ന്‍ ആ​രാ​ണെ​ന്ന് ത​നി​ക്ക് അ​റി​യി​ല്ലെ​ന്ന് ഷ​ക്കീ​ല പ​റ​ഞ്ഞ​ത്.

തെ​ലു​ങ്ക് സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​യ മ​ഹേ​ഷ് ബാ​ബു, ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​ർ, അ​ല്ലു അ​ര്‍​ജു​ന്‍ എ​ന്നി​വ​രെ കു​റി​ച്ച് ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് ഷ​ക്കീ​ല​യോ​ട് ചോ​ദ്യ​മു​ണ്ടാ​യ​ത്. മ​ഹേ​ഷ് ബാ​ബു​വി​നെ താ​ൻ സ​ഹോ​ദ​ര​നെ പോ​ലെ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് ഷ​ക്കീ​ല പ​റ​ഞ്ഞു.

ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​ര്‍ ആ​ക​ട്ടെ ഒ​രു ന​ല്ല ന​ർ​ത്ത​ക​നാ​ണെ​ന്നാ​ണ് ഷ​ക്കീ​ല അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം അ​ല്ലു അ​ര്‍​ജു​നെ അ​റി​യി​ല്ലെ​ന്നാ​ണ് ഷ​ക്കീ​ല പ​റ​ഞ്ഞ​ത്.

ഷ​ക്കീ​ല​യു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യ​തോ​ടെ അ​ല്ലു അ​ർ​ജു​ന്‍റെ ആ​രാ​ധ​ക​ർ ഷ​ക്കീ​ല​യ്ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം മ​ഹേ​ഷ് ബാ​ബു​വി​ന്‍റെ ആ​രാ​ധ​ക​രാ​ക​ട്ടെ ഷക്കീല​യെ പി​ന്തു​ണ​യ്ക്കു​ക​യാ​ണ്.

Related posts

Leave a Comment