പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യൊ​ന്നും തോ​ന്നി​യി​രു​ന്നി​ല്ല; മകൾ  എന്തിനിത് ചെയ്തതെന്ന് അറിയില്ലെന്ന് വീട്ടുകാർ; ഏതാനും മാസങ്ങളിൽ ഇടുക്കിയിൽ മരിച്ചത് നാലോളം  കുട്ടികൾ

 

ഇ​ടു​ക്കി: ക​ട്ട​പ്പ​ന​യി​ൽ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. മൊ​ബൈ​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും.​

കു​ന്ത​ളം​പാ​റ പ​രി​ക്കാ​നി​വി​ള സു​രേ​ഷി​ന്‍റെ മ​ക​ൾ ശാ​ലു (14) വി​നെ​യാ​ണ് ഇ​ന്ന​ലെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ട്ട​പ്പ​ന മാ​ർ​ക്ക​റ്റി​ൽ വ്യാ​പാ​ര സ്ഥാ​പ​നം ന​ട​ത്തു​ക​യാ​ണ് സു​രേ​ഷ്.

ഉ​ച്ച​യ്ക്കു​ള്ള ഭ​ക്ഷ​ണ​വു​മാ​യി ശാ​ലു​വി​ന്‍റെ അ​മ്മ ക​ട്ട​പ്പ​ന​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ പോ​യി തി​രി​കെ​യെ​ത്തി​യ​പ്പോ​ൾ വീ​ട് ഉ​ള്ളി​ൽ നി​ന്നും കു​റ്റി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു.

അ​യ​ൽ​വാ​സി​ക​ളെ കൂ​ട്ടി വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി​യ​പ്പോ​ഴാ​ണ് കു​ട്ടി​യെ വീ​ടി​നു​ള്ളി​ലെ ഹാ​ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. പു​ളി​യ​ൻ​മ​ല കാ​ർ​മ​ൽ സ്കൂ​ൾ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു ശാ​ലു.

കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യൊ​ന്നും തോ​ന്നി​യി​രു​ന്നി​ല്ലെ​ന്ന് വീ​ട്ടു​കാ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. അ​ധ്യാ​പ​ക​രി​ൽ നി​ന്നും പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

വി​ദ​ഗ്ധ സം​ഘം ഇ​ന്ന് വീ​ട്ടി​ലെ​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും. മൃ​ത​ദേ​ഹം ഇ​ന്ന് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​ടു​ക്കി ജി​ല്ല​യി​ൽ ജീ​വ​നൊ​ടു​ക്കു​ന്ന നാ​ലാ​മ​ത്തെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ് ശാ​ലു.

Related posts

Leave a Comment