ഇടവേളയില്ലാതെ പുറത്ത് പോകേണ്ടത് ബാബുവും ഇന്നസെന്‍റും; പുറത്താക്കാനായിട്ട് ആർക്കും സംഘടനയിൽ അധികാരമില്ല; ആഞ്ഞടിച്ച് ഷമ്മി തിലകൻ

ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യെ​ക്കു​റി​ച്ചു താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു അ​മ്മ സം​ഘ​ട​ന​യി​ൽ നി​ന്നും രാ​ജി​വ​ച്ച പാ​ർ​വ​തി​യെ പി​ന്തു​ണ​ച്ചു ഷ​മ്മി തി​ല​ക​ൻ.

സം​ഘ​ട​ന​യി​ൽ നി​ന്നും പു​റ​ത്ത് പോ​കേ​ണ്ട​ത് ഇ​ട​വേ​ള ബാ​ബു​വും ഇ​ന്ന​സെ​ന്‍റും ആ​ണെ​ന്ന് ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഷ​മ്മി പ​റ​ഞ്ഞുപാ​ര്‍​വ​തി ന​ല്ലൊ​രു ന​ടി​യാ​ണ്.

ന​ല്ല വ്യ​ക്തി​ത്വ​മു​ള്ള പെ​ണ്‍​കു​ട്ടി. അ​വ​ര്‍ പു​റ​ത്തു​പോ​കേ​ണ്ട കാ​ര്യ​മി​ല്ല. അ​വ​ര്‍ പ​റ​ഞ്ഞ​തു​പോ​ലെ അ​യാ​ള്‍ ത​ന്നെ​യാ​ണ് പു​റ​ത്തു പോ​കേ​ണ്ട​ത്. പാ​ര്‍​വ​തി ചെ​യ്ത​ത് അ​വ​രു​ടെ ശ​രി​യാ​ണ്. അ​ത് ശ​രി​യാ​ണെ​ന്ന് അ​വ​ര്‍​ക്ക് ഉ​ത്ത​മ ബോ​ധ്യ​മു​ള്ള​തു​കൊ​ണ്ടാ​ണ് അ​വ​ര​ത് ചെ​യ്ത​തെ​ന്നും ഷ​മ്മി തി​ല​ക​ന്‍ പ​റ​യു​ന്നു.

പു​റ​ത്താ​ക്കാ​നാ​യി​ട്ട് ആ​ര്‍​ക്കും ത​ന്നെ സം​ഘ​ട​ന​യി​ല്‍ അ​ധി​കാ​ര​മി​ല്ല. അ​മ്മ ഒ​രു ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യാ​ണ്. ചാ​രി​റ്റ​ബി​ള്‍ ആ​ക്‌​ട് പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ​ത്.

അ​തി​ല്‍ പ​റ​യു​ന്ന നി​യ​മാ​വ​ലി​ക​ള്‍ പ്ര​കാ​രം ആ​രെ​യും പു​റ​ത്താ​ക്കാ​നു​ള്ള അ​ധി​കാ​രം ആ​ര്‍​ക്കും ത​ന്നെ​യി​ല്ല. അ​ല്ലാ​ത്ത​പ​ക്ഷം അ​തി​ന​ക​ത്ത് നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ടേ​ണ്ട​ത് തി​ല​ക​നോ, പാ​ര്‍​വ​തി​യോ ഒ​ന്നു​മ​ല്ല. ഇ​ട​വേ​ള ബാ​ബു എ​ന്ന വ്യ​ക്തി​യാ​ണ് പു​റ​ത്താ​ക്ക​പ്പെ​ടേ​ണ്ട​ത്.

സം​വി​ധാ​യ​ക​ന്‍ വി​ന​യ​ന്‍ കോ​ന്പ​റ്റീ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ക്ക് ഒ​രു കേ​സ് കൊ​ടു​ത്തി​രു​ന്നു. ആ ​കോ​ട​തി​യു​ടെ വി​ധി വ​ന്ന​ത് ഓ​ണ്‍​ലൈ​നി​ലു​ണ്ട്. വി​ന​യ​ന്‍ VS അ​മ്മ എ​ന്ന് സേ​ര്‍​ച്ച്‌ ചെ​യ്താ​ല്‍ ആ ​ഫ​യ​ല്‍​സ് കി​ട്ടും.

തി​ല​ക​നോ​ട് ചെ​യ്ത​ത് അ​നീ​തി​യാ​ണെ​ന്നു​ള്ള​ത് അ​തി​ല്‍ വ്യ​ക്ത​മാ​യി എ​ഴു​തി​യി​ട്ടു​ണ്ട്. കോ​ട​തി​യി​ലെ ഒ​രു ട്ര​യ​ല്‍ ക​ഴി​ഞ്ഞി​ട്ടു​ള്ള വി​ധി​യാ​ണ​ത്. കോ​ട​തി​യു​ടെ ഈ ​വി​ധി വ​ന്ന​തി​ന് ശേ​ഷം മാ​ത്ര​മാ​ണ് ഞാ​ന്‍ ഇ​തി​നെ​തി​രെ അ​സോ​സി​യേ​ഷ​നി​ല്‍ പൊ​ട്ടി​ത്തെ​റി​ച്ചി​ട്ടു​ള്ള​ത്.

അ​തി​ന് മു​ന്പു വ​രെ എ​നി​ക്ക് പൊ​ട്ടി​ത്തെ​റി​ക്കാ​ന്‍ യാ​തൊ​രു തെ​ളി​വു​ക​ളും എ​ന്‍റെ പ​ക്ക​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പു​റ​ത്തു​പോ​കേ​ണ്ട​ത് ഇ​ട​വേ​ള ബാ​ബു ആ​ണെ​ന്നു​ള്ള​തി​ല്‍ ഒ​രു സം​ശ​യ​വു​മി​ല്ല കൂ​ടെ ഇ​ന്ന​സെ​ന്‍റും പു​റ​ത്തു​പോ​കേ​ണ്ട​താ​ണ്.

അ​ദ്ദേ​ഹം സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് അ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ഞാ​ന​ത് പ​റ​യാ​ത്ത​ത്- ഷ​മ്മി തി​ല​ക​ന്‍ പ​റ​യു​ന്നു.

Related posts

Leave a Comment