അ​പൂ​ർ​വ കാ​ഴ്ച​യാകുന്നു, വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ശ​താ​വാ​രി പൂ​വി​ട്ടു

 

ഏ​നാ​മാ​വ്: ഔ​ഷ​ധ സ​സ്യ​മാ​യ ശ​ത​വാ​രി​യി​ൽ പൂ​ക്ക​ൾ വി​രി​ഞ്ഞ​ത് അ​പൂ​ർ​വ കാ​ഴ്ച​യാ​യി. ഇ​ന്ത്യ​യി​ലും ഹി​മാ​ല​യ​ത്തി​ലും ഉ​ട​നീ​ളം കാ​ണ​പ്പെ​ടു​ന്ന ശ​താ​വ​രി ഇ​ന​മാ​ണ് ശ​താ​വ​രി റേ​സ്മോ​സ​സ്.

ആ​വാ​സ വ്യ​വ​സ്ഥ​യു​ടെ നാ​ശം, വ​ന​ന​ശീ​ക​ര​ണം എ​ന്നി​വ കാ​ര​ണം ഈ ​ചെ​ടി ഇ​പ്പോ​ൾ വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന പ​ട്ടി​ക​യി​ലു​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നൂ​റു ഭ​ർ​ത്താ​ക്ക​ന്മാ​രു​ള്ള സ്ത്രീ​യെ​ന്നാ​ണ് ശ​താ​വ​രി​യു​ടെ അ​ർ​ഥം. ഇ​ല​യു​ടെ ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഈ ​പേ​ര് വ​ന്നി​ട്ടു​ള്ള​ത് എ​ന്ന് പ​റ​യു​ന്നു. ആ​യു​ർ​വേ​ദ വൈ​ദ്യ​ത്തി​ൽ ശ​താ​വ​രി​ക്ക് ഏ​റെ പ്ര​ധാ​ന്യ​മു​ണ്ട്.

ശ​ത​വാ​രി കി​ഴ​ങ്ങും വേ​രു​മെ​ല്ലാം സ്ത്രീ​ക​ളു​ടെ വി​വി​ധ രോ​ഗ​ങ്ങ​ൾ​ക്കു ഔ​ഷ​ധ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. അ​ൾ​സ​ർ, ദ​ഹ​ന​ക്കേ​ട് തു​ട​ങ്ങി​യ മ​രു​ന്നു​ക​ളി​ലും ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ പ​ല രാ​ജ്യ​ങ്ങ​ളി​ലും ശ​ത​വാ​രി കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.​

വെ​ങ്കി​ട​ങ്ങ് പ​ഞ്ചാ​യ​ത്തി​ലെ ഏ​നാ​മാ​ക്ക​ൽ പെ​രു​മാ​ട്ടി​ൽ ബെ​ൻ​സ​ന്‍റെ വീ​ട്ടി​ലും എ​ള​വ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ചി​റ്റാ​ട്ടു​ക​ര മൂ​ക്ക​ൻ ബാ​ബു​വി​ന്‍റെ വീ​ട്ടി​ലു​മാ​ണ് ശ​ത​വാ​രി പൂ​വി​ട്ട് നി​ൽ​ക്കു​ന്ന​ത്.

Related posts

Leave a Comment