ഞങ്ങൾ സ്റ്റാന്‍റിൽ കാണും..! സു​ര​ക്ഷി​ത​യാ​ത്ര​യ്ക്കായി ഇ​നി ഷീ​ ടാ​ക്സി തേ​ടി ന​ട​ക്കേ​ണ്ട; ബസ് സ്റ്റാന്‍റിൽ ഷീ ടാക്സികൾ നിർത്തിയിടാൻ കോർപ്പറേഷന്‍റെ അനുമതി ലഭിച്ചു

she-taxiകോ​ഴി​ക്കോ​ട്: സു​ര​ക്ഷി​ത​യാ​ത്ര​യൊ​രു​ക്കി ഇ​നി ഷീ​ ടാ​ക്സി തേ​ടി ന​ട​ക്കേ​ണ്ട. കോ​ഴി​ക്കോ​ട് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഷീ​ടാ​ക്സി​ക​ൾ​ക്ക് നി​ർ​ത്തി​യി​ടാ​ൻ കോ​ർ​പ​റേ​ഷ​ൻ അ​നു​മ​തി ന​ൽ​കി. ര​ണ്ട് ഷീ​ടാ​ക്സി​ക​ൾ​ക്കാ​ണ് നി​ർ​ത്തി​യി​ടാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. മു​ൻ​പ് ഷീ​ടാ​ക്സി ല​ഭി​ക്കാ​ൻ ടോ​ൾ ഫ്രീ ​ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്.

നി​ല​വി​ൽ ന​ഗ​ര​ത്തി​ലെ മ​റ്റു ടാ​ക്സി സ്റ്റാ​ൻ​ഡു​ക​ളെ പോ​ലെ ഇ​വി​ടെ എ​ത്തി​യാ​ൽ ഷീ​ടാ​ക്സി ല​ഭ്യ​മാ​കും. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ബു​ഹാ​രി ഹോ​ട്ട​ലി​ന് സ​മീ​പ​ത്താ​യാ​ണ് ഷീ ​ടാ​ക്സി നി​ർ​ത്തി​യി​ടു​ക. ഇ​തി​നാ​യു​ള്ള അ​നു​മ​തി​ക്കാ​യി കോ​ർ​പ​റേ​ഷ​ന്  അ​ധി​കൃ​ത​ർ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന കൗ​ണ്‍​സി​ൽ​യോ​ഗ​ത്തി​ൽ ഇ​ത് പ​രി​ഗ​ണ​ന​യ്ക്കാ​യി സ​മ​ർ​പ്പി​ച്ചി​രു​ന്നു.

Related posts