കൊല്ലത്ത് മുസ്ലീംലീഗ്‌ എവിടെ മത്സരിക്കും? പുനലൂരിലും ചടയമംഗലത്തും എതിർപ്പുമായി കോൺഗ്രസ്

രാ​ജീ​വ് .ഡി ​പ​രി​മ​ണം

കൊ​ല്ലം : ജി​ല്ല​യി​ൽ മു​സ്ലിം ലീ​ഗി​ന് ന​ൽ​കു​ന്ന സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ല. ഇ​ന്നോ നാ​ളെ​യോ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​വു​മെ​ന്നാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വം ക​രു​തു​ന്ന​ത്.

ച​ട​യ​മം​ഗ​ലം സീ​റ്റ് ആ​ണ് ആ​ദ്യം ന​ൽ​കാ​നി​രു​ന്ന​ത്.​കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് പു​ന​ലൂ​രി​ലേ​ക്ക് മാ​റ്റി.

പു​ന​ലൂ​രി​ൽ മു​സ്ലിം ലീ​ഗി​ന് സീ​റ്റ് ന​ൽ​കി​യാ​ൽ മു​ൻ എം​എ​ൽ​എ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ പാ​ർ​ട്ടി സ്ഥാ​ന​മാ​ന​ങ്ങ​ളി​ൽ നി​ന്ന് രാ​ജി​വ​യ്ക്കു​മെ​ന്ന് ഭീ​ഷ​ണി​മു​ഴ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ച​വ​റ​യി​ലും കു​ന്ന​ത്തൂ​രി​ലും പ​ര​സ്യ​പ്ര​ചാ​ര​ണം

അ​തേ​സ​മ​യം യു​ഡി​എ​ഫി​ലെ ഘ​ട​ക​ക്ഷി​യാ​യ ആ​ർ​എ​സ്പി​ക്ക് ല​ഭി​ച്ച മൂ​ന്ന് സീ​റ്റു​ക​ളി​ലും പ്ര​ചാ​ര​ണം തു​ട​ങ്ങി. ച​വ​റ​യി​ലും കു​ന്ന​ത്തൂ​രി​ലും പ​ര​സ്യ​പ്ര​ചാ​ര​ണ​വും തു​ട​ങ്ങി.

ച​വ​റ​യി​ൽ ഷി​ബു​ബേ​ബിജോ​ണും കു​ന്ന​ത്തൂ​രി​ൽ ഉ​ല്ലാ​സ് കോ​വൂ​രും വോ​ട്ട​ർ​മാ​രെ നേ​രി​ട്ട് ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥ​ന തു​ട​ങ്ങി. ഇ​ര​വി​പു​ര​ത്ത് ബാ​ബു​ദി​വാ​ക​ര​നും പ്ര​മു​ഖ​രെ ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്.

എ​ൽ​ഡി​എ​ഫി​ൽ ച​വ​റ​യി​ലെ സ്ഥാ​നാ​ർ​ഥി ഡോ.​സു​ജി​ത്തും കു​ന്ന​ത്തൂ​രി​ലെ സ്ഥാ​നാ​ർ​ഥി കോ​വൂ​ർ കു​ഞ്ഞു​മോ​നും പ്ര​ചാ​ര​ണം തു​ട​ങ്ങി​.

പ്രഖ്യാപനം വരട്ടെ

സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളാ​യി കൊ​ല്ല​ത്ത് എം.​മു​കേ​ഷ്, ഇ​ര​വി​പു​ര​ത്ത് എം.​നൗ​ഷാ​ദ്, കു​ണ്ട​റ​യി​ൽ ജെ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ, കൊ​ട്ടാ​ര​ക്ക​ര​യി​ൽ ബാ​ല​ഗോ​പാ​ൽ എ​ന്നി​വ​രെ​തീ​രു​മാ​നി​ച്ചെ​ങ്കി​ലും ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷ​മെ പ​ര​സ്യ​പ്ര​ചാ​ര​ണം തു​ട​ങ്ങു​ക​യു​ള്ളു.

ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​കും.

സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ണ​യി​ക്കു​ന്ന കാ​ര്യ​ത്തി​ൽ സി​പി​ഐ​യി​ൽ ത​ർ​ക്കം തു​ട​രു​ക​യാ​ണ്. ക​രു​നാ​ഗ​പ്പ​ള്ളി, ചാ​ത്ത​ന്നൂ​ർ, ച​ട​യ​മം​ഗ​ലം, പു​ന​ലൂ​ർ സീ​റ്റു​ക​ളി​ലാ​ണ് സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്ന​ത്.

നാ​ലു​മ​ണ്ഡ​ല​ങ്ങ​ളി​ലും മൂ​ന്നു​പേ​ർ വീ​ത​മ​ട​ങ്ങു​ന്ന പാ​ന​ലാ​ണ് ജി​ല്ലാ​എ​ക്സി​ക്യൂ​ട്ടീ​വ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

Related posts

Leave a Comment